കോലഞ്ചേരി ∙ പൂതൃക്ക പഞ്ചായത്ത് 8–ം വാർഡ് (കോലഞ്ചേരി ഈസ്റ്റ്) ഉപതിരഞ്ഞെടുപ്പിൽ വിജയം നേടി ട്വന്റി 20 പാർട്ടി തങ്ങളുടെ സിറ്റിംഗ് സീറ്റ് നിലനിർത്തി. മുൻപ് ട്വന്റി 20 പ്രതിനിധിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജ ജോമോൻ, പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഈ ഉപതിരഞ്ഞെടുപ്പിൽ ദീനമ്മ ജേക്കബ് ട്വന്റി 20 സ്ഥാനാർത്ഥിയായും സാറാമ്മ പൈലി യുഡിഎഫിനു വേണ്ടിയും നീതു ജോയ്ഡ് എൽഡിഎഫിനു വേണ്ടിയും ജനവിധി തേടി. ആകെ 881 വോട്ടർമാരാണ് ഈ വാർഡിൽ ഉണ്ടായിരുന്നത്.
നേരത്തെ ട്വന്റി 20 സ്ഥാനാർഥിയായി വിജയിച്ച പൂജ ജോമോൻ, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റായ ഇവർ ആ പദവിയും അംഗത്വവും രാജിവെക്കുകയായിരുന്നു.
ആകെ 16 അംഗങ്ങളുള്ള പഞ്ചായത്ത് കമ്മിറ്റിയിലെ നിലവിലെ കക്ഷിനില ഇങ്ങനെയാണ്: കോൺഗ്രസ് 7, ട്വന്റി 20 പാർട്ടി 6, സിപിഎം 2. പൂജയുടെ രാജിക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷൈജ റെജി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

