കറുകച്ചാൽ ∙ കാട്ടുപന്നിക്കൂട്ടം കപ്പ നശിപ്പിച്ചു. ഉമ്പിടി നടുവിലേൽ റെജി ജോണിന്റെ 30 മൂട് കപ്പയാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്.
വീടിന്റെ സമീപത്ത് നട്ടിരുന്ന പാതി വിളഞ്ഞ കപ്പയാണ് നശിപ്പിച്ചത്. അയൽവാസി വലിയപൊയ്കയിൽ ശരത്തിന്റെ 40 മൂട് കപ്പയും ഏത്തവാഴകളും ഒരാഴ്ച മുൻപ് നശിപ്പിച്ചിരുന്നു.
ശാന്തിപുരം, ഉമ്പിടി, രാജമറ്റം, ഊന്നുകല്ല് ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. നിരവധി പേരുടെ കൃഷിയാണ് സമീപകാലത്തായി നശിപ്പിച്ചത്.
വലിയ മരങ്ങൾക്കിട്ടും ‘ പണിയും ’
∙ കഴിഞ്ഞ ദിവസം പാമ്പാടി നെടുങ്ങോട്ടുമലയിൽ ടാപ്പ് ചെയ്യുന്ന റബർ മരങ്ങളുടെ തൊലി പന്നികൾ കുത്തി നശിപ്പിച്ചിരുന്നു.
കൈതക്കൃഷികളും പന്നികൾ നശിപ്പിക്കുന്നുണ്ട്. അധികൃതരെ അറിയിച്ചാലും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വെടി കൊള്ളാതെ പന്നികൾ
∙ പഞ്ചായത്തുകളുടെ ഷൂട്ടിങ് പദ്ധതി ഫലവത്തായില്ല.
കാട്ടുപന്നികളെ വെടി വയ്ക്കാൻ ഷൂട്ടർമാരെ നിയോഗിച്ച നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ പഞ്ചായത്തുകളിൽ 6 മാസത്തിനിടെ കൊന്നത് 3 പന്നികളെ മാത്രം നെടുംകുന്നത്ത് 2 കാട്ടുപന്നികളേയും കറുകച്ചാലിൽ വലയിൽ കുടുങ്ങിയ ഒരെണ്ണത്തെയുമാണ് കൊന്നത്. കങ്ങഴ പഞ്ചായത്തിൽ നിന്ന് ഒന്നും കിട്ടിയില്ല.
കർഷകരുടെ പരാതിയിൽ പന്നികളെ തേടി രാത്രി ഷൂട്ടർ എത്തുമെങ്കിലും പന്നികളെ കാണാറില്ല. വെറുതേ ഉറക്കം ഒഴിയുന്നത് മാത്രമാണ് മിച്ചം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

