കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനിൽ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥികളായി ഉദയാ സുകുമാരനും എ.കെ.ഹഫീസും. എഴുപതിന്റെ ചുറുചുറുക്കിലാണ് ഇരുവരും മത്സരത്തിനിറങ്ങുന്നത്.
ഉദയാ സുകുമാരന്റെ നാലാമത്തെ തിരഞ്ഞെടുപ്പ് അങ്കമാണ്. 2010ലും 2015ലും തങ്കശ്ശേരി ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ഉദയ 2020ൽ മുളങ്കാടകം ഡിവിഷനിൽ നിന്നു മത്സരിച്ചിട്ടുണ്ട്.
ഇത്തവണ തങ്കശ്ശേരി ഡിവിഷനിൽ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ഡപ്യൂട്ടി ലീഡർ, ശുചീകരണ തൊഴിലാളി സംഘടനയുടെ ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ അർബൻ സഹകരണബാങ്ക് സ്റ്റാഫ് യൂണിയൻ പ്രസിഡന്റാണ്.
എസ്എൻ കോളജ് ചരിത്രവിഭാഗം മേധാവിയായിരുന്നു. മുനിസിപ്പൽ ചെയർമാനായിരുന്ന കരുമാലിൽ സുകുമാരന്റെ ഭാര്യയാണ്.
എ.കെ.ഹഫീസിന്റെ മൂന്നാമങ്കമാണിത്.
2005ൽ മുളങ്കാടകം ഡിവിഷനിൽ നിന്നും 2015ൽ താമരക്കുളം ഡിവിഷനിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. രണ്ടാം തവണ തിരഞ്ഞെടുപ്പിൽ വിജയിച്ച് താമരക്കുളം കൗൺസിലറായി.
ഇത്തവണ വീണ്ടും താമരക്കുളത്താണ് പോരിനിറങ്ങുന്നത്.
കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഹഫീസ് കെഎസ്യു കോളജ് യൂണിറ്റ് സെക്രട്ടറി, കോളജ് യൂണിയൻ ജനറൽ സെക്രട്ടറി, കെഎസ്യു ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി എക്സിക്യൂട്ടീവ് അംഗം, ഡിസിസി വൈസ്പ്രസിഡന്റ്, കൊല്ലം ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ എന്നിങ്ങനെ വ്യത്യസ്ത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഐഎൻടിയുസി ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

