കർണാടകയിലെ രാഷ്ട്രീയ രംഗത്ത് പുതിയ വിവാദത്തിന് തിരികൊളുത്തി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിയമസഭയിൽ നടത്തിയ പരാമർശം. സംസ്ഥാനത്തെ ഒരു ഡസനോളം എംഎൽഎമാർ രണ്ടു വിവാഹം കഴിച്ചവരാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഇപ്പോൾ കനത്ത ചർച്ചയായിരിക്കുന്നത്.
നിയമസഭയിൽ വരൾച്ചയുമായി ബന്ധപ്പെട്ട ചർച്ചയിൽ മറുപടി പ്രസംഗം നടത്തുന്നതിനിടയിലാണ് ഈ വിവാദ പരാമർശം ഉണ്ടായത്.
നഗരത്തിലെ അതിവേഗ നഗരവൽക്കരണത്തെക്കുറിച്ചും ജനസംഖ്യാ വർധനവിനെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് ഡി കെ ശിവകുമാർ ഈ വിവാദ വിഷയം ഉന്നയിച്ചത്. ബെംഗളൂരുവിലേക്ക് കുടിയേറുന്നവരാരും തിരികെ പോകുന്നില്ലെന്നും, ജനസംഖ്യാ വർധനവിന് ഇതും ഒരു കാരണമാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രസംഗത്തിനിടെ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെയാണ്: ‘കെംപെഗൗഡ ബെംഗളൂരുവിനെ കെട്ടിപ്പടുത്തു. കെംഗാൾ ഹനുമന്തയ്യ വിധാൻ സൗധ നിർമിച്ചു.
എസ് എം കൃഷ്ണ ബെംഗളൂരുവിനെ ഒരു അന്താരാഷ്ട്ര നഗരമാക്കി. അതിനാൽ, ഈ നഗരത്തിലേക്ക് വരുന്നവരാരും ഇവിടെനിന്ന് തിരികെപോകുന്നില്ല.
നിങ്ങളടക്കം(എംഎൽഎമാർ) ഇവിടെ വരുന്നവരാരും തിരികെ പോകുന്നില്ല. നിങ്ങളിൽ ബെംഗളൂരു നഗരത്തിലേക്ക് വരുന്നവരെല്ലാം രണ്ട് വിവാഹം കഴിക്കുന്നു.
അത്തരത്തിൽ ഒരു ഡസനിലേറ പേരുണ്ട്. അവരുടെ പട്ടിക എനിക്ക് നൽകാനാകും.
ദക്ഷിണ കന്നഡ, ധർവാഡ് ജില്ലകളിൽനിന്നുള്ള എംഎൽഎമാരുടെ പേരുകൾ എനിക്ക് പറയാം. പക്ഷേ, ഞാൻ അതിലേക്ക് കടക്കുന്നില്ല.’ ബെംഗളൂരുവിലേക്ക് തൊഴിലിനായി എത്തുന്ന അഭിഭാഷകർ പോലും സ്വന്തം നാടുകളിലേക്ക് മടങ്ങാറില്ലെന്നും, നഗരത്തിലെ ജനസംഖ്യ 47 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മുഖ്യമന്ത്രിയുടെ ഈ പരാമർശത്തിനെതിരെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ആർ അശോക അടക്കമുള്ള പ്രമുഖർ പ്രസ്താവനയെ കടുത്ത ഭാഷയിലാണ് എതിർത്തത്.
മുഖ്യമന്ത്രി നടത്തിയത് തികച്ചും അനാവശ്യമായ പരാമർശമാണെന്നും, രണ്ട് വിവാഹം കഴിച്ച എംഎൽഎമാരുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ അദ്ദേഹം തയാറാകണമെന്നും ആർ അശോക ആവശ്യപ്പെട്ടു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിയ മുഴുവൻ ജനപ്രതിനിധികളെയും സംശയനിഴലിലാക്കുന്നതാണ് ഈ പ്രസ്താവനയെന്നും, അതിനാൽ യഥാർത്ഥ പേരുകൾ പുറത്തുവിടാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

