തൊടുപുഴ ∙ മഠത്തിക്കണ്ടം ജംക്ഷനിലെ റോഡ് തകർന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. റോഡിനു കുറുകെ രൂപപ്പെട്ട
കുഴികൾ വ്യാപിച്ച് നിലവിൽ പൂർണമായും തകർന്ന സ്ഥിതിയാണ്. വലിയ വാഹനങ്ങൾക്കു കുഴികളിൽ കയറിയിറങ്ങി വേണം പോകാൻ.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരൻ കുഴിയിൽ പെട്ടെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. റോഡ് നീളെ ചെറുതും വലുതുമായ അനേകം കുഴികളാണ്.
എന്നാൽ കുഴികൾ അപകടത്തിന് കാരണമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടായിട്ടില്ല.
ദിവസേന പെയ്യുന്ന മഴയിൽ റോഡിന്റെ അവസ്ഥ കൂടുതൽ മോശമായി വരികയാണെന്നു നാട്ടുകാർ പറയുന്നു. ചെറിയ കുഴികളിലെല്ലാം നാട്ടുകാർ മണ്ണിട്ടു നികത്തിയെങ്കിലും മഴയിൽ അവ ഒലിച്ചുപോയി വീണ്ടും പഴയപടിയായി.
വർഷത്തിൽ ഒട്ടേറെ തവണ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ റോഡിൽ നടക്കാറുണ്ടെങ്കിലും അശാസ്ത്രീയമായ ടാറിങ് ആയതിനാൽ റോഡിന്റെ പലഭാഗത്തും സ്ഥിരമായി കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ്. സ്വകാര്യബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലെ കുഴി അടയ്ക്കുന്ന കാര്യത്തിൽ അധികൃതർ അനാസ്ഥ കാട്ടുകയാണെന്നാണ് യാത്രക്കാരുടെ പരാതി.
കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്നു വെട്ടിക്കുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്.
മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം നിറഞ്ഞു നിൽക്കുകയാണ്. ഇതു വാഹനങ്ങൾക്കു കൂടുതൽ ഭീഷണിയാണ്.
ഒട്ടേറെ ഭാരവാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ നിലവിലെ വലിയ കുഴികളെങ്കിലും ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് അപകടഭീഷണി ഒഴിവാക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

