കോഴിക്കോട്∙ ഫോറം ജില്ലാ വാർഷിക സമ്മേളനം ജനുവരി 11 ന് ഞായറാഴ്ച നടത്താൻ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. നളന്ദ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് ചേരുന്ന സമ്മേളനം ഉച്ചയോടെ സമാപിക്കും.
സമ്മേളനത്തിന്റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.
പ്രസ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. പി.
അബൂബക്കർ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി എൻ പി ചെക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി വിജയകുമാർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി എം സുധീന്ദ്രകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജനുവരിയിൽ അംഗങ്ങളുടെ ഏകദിന കുടുംബ യാത്ര സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ബാബു ചെറിയാൻ, കെ.കെ രവി എന്നിവർക്ക് യാത്രയുടെ ചുമതല നൽകി.
വിംസീ ജന്മശതാബ്ദി പരിപാടി നല്ല വിജയമായെന്ന് യോഗം വിലയിരുത്തി. പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അശോക് ശ്രീനിവാസ്, വിംസീ അവാർഡ് ശിൽപം രൂപകൽപ്പന ചെയ്ത കെ.
കെ. രവി എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിദാസൻ പാലയിലും മുരളീകൃഷ്ണനും നടത്തിയ ഇടപെടലുകളെയും യോഗം അഭിനന്ദിച്ചു.
ഫോറം സംഘടിപ്പിച്ച വനിതായാത്ര വേറിട്ട പരിപാടിയായിരുന്നു.
യാത്ര കോ ഓർഡിനേറ്റ് ചെയ്ത മുരളീകൃഷ്ണൻ, ബാബു ചെറിയാൻ എന്നിവരെയും അകലാപ്പുഴയിലെ ഏജൻസിയുമായി ബന്ധപ്പെട്ട് നല്ല സൗകര്യങ്ങൾ ഉറപ്പാക്കിയ കെ. കെ.
രവിയെയും യോഗം അഭിനന്ദിച്ചു.
ഹരിദാസൻ പാലയിൽ, അശോക് ശ്രീനിവാസ്, നൗഷാദ് അലി, ബാബു ചെറിയാൻ, മുരളീകൃഷ്ണൻ, കെ. കെ.
രവി, എ. പി.
അബുബക്കർ, സി. അബ്ദുൾ കരിം, കെ.
നീനി, മുഹമ്മദ് കോയ നടക്കാവ്, കെ. എഫ്.
ജോർജ്ജ്, കെ. ബാബുരാജ്, ടി.
ആർ. മധുകുമാർ, പി.
വിജയൻ എന്നിവർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

