സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന “ഫൗസി” ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2026 ഡിസംബർ 3 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
പ്രശസ്ത നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.
“എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ” എന്നാണ് ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ ടാഗ്ലൈൻ. വൻ വിജയം നേടിയ ‘സീതാ രാമം’ എന്ന ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.
സ്വാതന്ത്ര്യത്തിന് മുൻപുള്ള ഒരു വലിയ പോരാട്ടത്തെക്കുറിച്ച് സൂചിപ്പിക്കുന്ന പോസ്റ്ററിൽ മഹാത്മ ഗാന്ധിയെ ഓർമ്മിപ്പിക്കുന്ന കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡ് താരം അനുപം ഖേർ ആണ് ചിത്രത്തിൽ ഗാന്ധിജിയുടെ വേഷം കൈകാര്യം ചെയ്യുന്നത് എന്നാണ് സൂചനകൾ നൽകുന്നത്.
1940-കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചരിത്ര സിനിമ ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞുപോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രത്തിൽ ‘ഓപ്പറേഷൻ Z’ എന്ന സൈനിക നീക്കത്തിനും വലിയ പ്രാധാന്യമുണ്ട്.
1932 മുതൽ അന്വേഷണത്തിലുള്ള ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രത്തെയാണ് പ്രഭാസ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഇമാൻവി നായികയായി എത്തുന്ന ചിത്രത്തിൽ അനുപം ഖേർക്ക് പുറമെ മിഥുൻ ചക്രവർത്തി, ജയപ്രദ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക തികവോടെയാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.
നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ചാറ്റർജി ഐ. എസ്.
സി നിർവഹിക്കുന്നു. സംഗീതം: വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: അനിൽ വിലാസ് ജാദവ്, വരികൾ: കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ: പ്രേം രക്ഷിത്, വസ്ത്രാലങ്കാരം: ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്: ആർ സി കമല കണ്ണൻ, സൗണ്ട് ഡിസൈനർ: കെ ജയ് ഗണേഷ്, സൗണ്ട് മിക്സ്: എ എം റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ: അനിൽ-ഭാനു, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

