വാരാണസി വിമാനത്താവളത്തിൽ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിപൊട്ടിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് തോക്കടമയായ കമലേഷ് കേദർനാഥ് റായിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈസൻസുള്ള തോക്ക് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ എന്നാണ് അധികൃതർ പ്രധാനമായും പരിശോധിക്കുന്നത്.
അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഒരു പിസ്റ്റളും 21 വെടിയുണ്ടകളുമാണ് യാത്രക്കാരൻ കൊണ്ടുവന്നിരുന്നത്.
സുരക്ഷാ പരിശോധനകൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെടിപൊട്ടിയത്. അപകടത്തിൽ സ്വകാര്യ സുരക്ഷാ സംഘത്തിലെ അംഗങ്ങളായ രോഹിത് രാജ്, സമുൻ കുമാരി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 9:30-ഓടെയാണ് വാരാണസി വിമാനത്താവളത്തിൽ ഈ സുരക്ഷാ വീഴ്ചയുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

