തൊടുപുഴ ∙ ഇടുക്കി ഗവ. നഴ്സിങ് കോളജ് വിദ്യാർഥികളുടെ ഹോസ്റ്റൽ സംവിധാനത്തിന് ഇനിയും തീരുമാനമായില്ല.
പൈനാവിലുള്ള ഹോസ്റ്റലിൽ താമസിക്കുന്ന ഡോക്ടർമാരുടെ ലിസ്റ്റ് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭ്യമായാൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്നാണ് ജില്ലാ ഭരണകൂടം അധികൃതരുടെ വിശദീകരണം.
ലിസ്റ്റ് ലഭ്യമാകുന്ന മുറയ്ക്കു ഡോക്ടർമാർക്ക് ആവശ്യമായ ക്വാർട്ടേഴ്സ് അനുവദിച്ച് വിദ്യാർഥികളെ ഹോസ്റ്റലിലേക്കു മാറ്റുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം ലിസ്റ്റ് ആവശ്യപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതുമൂലം വിദ്യാർഥികളാണ് ദുരിതം അനുഭവിക്കുന്നത്.
വിദ്യാർഥികൾക്ക് അവകാശപ്പെട്ട
ഹോസ്റ്റലിലാണ് നിലവിൽ 12 ഡോക്ടർമാർ ചേർന്ന് 32 മുറികൾ ഉൾപ്പെടെ കയ്യടക്കി താമസിച്ചു വരുന്നത്. അതേസമയം കഴിഞ്ഞ 23ന് നടന്ന യോഗത്തിൽ, ഹോസ്റ്റലിൽ താമസിക്കുന്ന ഡോക്ടർമാർ 3 ദിവസത്തിനകം ഒഴിയണമെന്ന കലക്ടറുടെ നിർദേശത്തെ തുടർന്ന് ഡോക്ടർമാരെ എല്ലാം ഒഴിപ്പിച്ചതായും നിലവിൽ ആരും തന്നെ താമസിക്കുന്നില്ല എന്നുമാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്.
ഇത്തരത്തിൽ മെഡിക്കൽ കോളജ് അധികൃതരും ജില്ലാ ഭരണകൂടവും പരസ്പരം നടത്തുന്ന പഴിചാരൽ കാരണം ദുരിതത്തിലായിരിക്കുന്നത് പാവപ്പെട്ട നഴ്സിങ് വിദ്യാർഥികളാണ്.
വിഷയം ഉന്നയിച്ച് പിടിഎ അംഗങ്ങൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
”നിയമപ്രകാരം 12 ഡോക്ടർമാരാണ് പൈനാവിലെ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഇവരെ മെഡിക്കൽ കോളജിന് അകത്തുള്ള ഫാക്കൽറ്റി റൂമുകളിലേക്ക് മാറ്റി.
കൂടാതെ 14 പേർ താൽക്കാലികമായും താമസിച്ചിരുന്നു. ഇവർക്കുള്ള സൗകര്യവും മെൻസ് ഹോസ്റ്റലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഡോക്ടർമാർ താമസിക്കുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമായാണ്. മാത്രമല്ല ഡോക്ടർമാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് ഇതുവരെ മെയിലോ, കത്തോ ലഭ്യമായിട്ടില്ല.
കഴിഞ്ഞ യോഗത്തിൽ വാക്കാൽ പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിയമപ്രകാരം ആവശ്യപ്പെട്ടാൽ ലിസ്റ്റ് കൊടുക്കാൻ തയാറാണ്.”
ഡോ.
ടോമി മാപ്പലകയിൽ (പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ് ഇടുക്കി) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

