കോഴിക്കോട് ജില്ലയിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയ യുവാവിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.
പ്രതികൾ നേരത്തേ യുവാവുമായി മുൻപരിചയമുള്ളവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ മൂന്ന് പ്രതികളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ടിട്ടുള്ള യുവതിയുമായുള്ള മുൻവൈരാഗ്യമാണ് തട്ടിക്കൊണ്ടുപടലിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവാവിനെ, മറ്റൊരു സുഹൃത്തായ യുവതിയുടെ പേര് പറഞ്ഞെത്തിയ ആറംഗ സംഘം ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന് പയമ്പ്ര ചാലിത്താഴത്തെ ഒരു രഹസ്യ കേന്ദ്രത്തിലെത്തിച്ച് യുവാവിന്റെ ഫോൺ ഉപയോഗിച്ച് നഗ്നഫോട്ടോയെടുക്കുകയും ഇത് അദ്ദേഹത്തിന്റെ അമ്മയുടെ ഫോണിലേക്ക് അയക്കുകയും ചെയ്തു.
ഇതിന് ശേഷം പ്രതികൾ 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തടങ്കലിൽ നിന്നും എങ്ങനെയോ രക്ഷപ്പെടാൻ സാധിച്ച യുവാവ് നേരെ ചേവായൂർ സ്റ്റേഷനിലെത്തി ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

