കണ്ണൂർ ചെറുപുഴയിൽ പ്രളയരക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ ആർ.രാജേഷിന്റെ ചേതനയറ്റ ശരീരം നേമം കല്ലിയൂരിലെ കിഴക്കേതെറ്റിവിളയിലെ വസതിയിലെത്തിച്ചപ്പോൾ നാടൊന്നടങ്കം കണ്ണീരിലായി. ഇല്ലായ്മകളുടെ നടുവിലും കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു രാജേഷ്.
മൂടിക്കെട്ടിയ നിലയിലായിരുന്ന മൃതദേഹത്തിൽ മുഖംപോലും വ്യക്തമായിരുന്നില്ല. അച്ഛന്റെ മുഖം കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ രണ്ടു മക്കൾക്ക് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായിരിക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.
മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകിയ ശേഷം അപകടത്തിൽപ്പെട്ട രാജേഷിന് ജന്മനാട് പ്രണാമം അർപ്പിച്ചു.
വീട്ടുസൂര്യനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. രണ്ടുവർഷം മുൻപ് ട്രെയിൻ അപകടത്തിൽ മരണപ്പെട്ട
സഹോദരൻ രഞ്ജിത്തിന്റെ ചിതയ്ക്ക് തൊട്ടടുത്തായാണ് രാജേഷിനും അന്ത്യകർമ്മങ്ങൾ ഒരുക്കിയത്. കണ്ണൂരിൽ നിന്നും രാവിലെ 11.30-ന് എത്തിച്ച ഭൗതികശ ശരീരം വീടിന് സമീപമുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു.
മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. കണ്ണൂർ ചെറുപുഴ പുളിങ്ങോമിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് ഒറ്റപ്പെട്ടുപോയ കർഷകനെ രക്ഷപ്പെടുത്തുന്നതിനിടെ ശനിയാഴ്ചയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്.
തുടർന്ന് മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്താനായത്. അഡ്വഞ്ചർ ടൂറിസം പരിശീലകനായ രാജേഷ് ഇത്തരത്തിലുള്ള ജോലിയുടെ ഭാഗമായാണ് ഏതാനും മാസങ്ങൾക്ക് മുൻപ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്.
മക്കളുടെ വിലാപം കണ്ട് കണ്ണീരണിഞ്ഞ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനത്തിനിടയിൽ മരണമടഞ്ഞ രാജേഷിന്റെ കുടുംബത്തിന്റെ ദുഃഖം മുഖ്യമന്ത്രി വി.ഡി.സതീശന്റെ പോലും മനസ്സ് തകർക്കുന്നതായിരുന്നു. കുടുംബത്തെ ആശ്വസിപ്പിക്കാനായി മുഖ്യമന്ത്രി എത്തിയപ്പോഴാണ് ഏറെ വൈകാരികമായ മുഹൂർത്തങ്ങൾ അരങ്ങേറിയത്.
വീടിന്റെ മുറ്റത്ത് ദുഃഖത്താൽ തളർന്ന് ഇരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്കാണ് മുഖ്യമന്ത്രി ആദ്യം ചെന്നത്. ‘എന്തിനാണ് അച്ഛാ ഇങ്ങനെ ചെയ്യാൻ പോയത്’ എന്ന് ചോദിച്ച് മൂത്ത മകൻ ആർഷൻ പൊട്ടിക്കരഞ്ഞപ്പോൾ, ‘എന്റെ അച്ഛന്റെ മുഖം പൊതിഞ്ഞുവച്ചിരിക്കുകയാണ്, എനിക്ക് അച്ഛനെ കാണണം’ എന്ന് പറഞ്ഞ് ഇളയ മകൻ അഭിഷേക് വിതുമ്പി.
ഇരുവരേയും ആശ്വസിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ട മുഖ്യമന്ത്രി ഒടുവിൽ കണ്ണീരോടെയാണ് അവിടെ നിന്നും മടങ്ങിയത്.
മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം പരിയാരത്തു നിന്നും രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ ഉപയോഗിച്ചത് ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസ് ആണെന്നുള്ള ഗുരുതര പരാതിയും ഉയർന്നു വന്നിട്ടുണ്ട്. ചെറുപുഴ മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട
തിരുവനന്തപുരം കല്ലിയൂർ കുഴക്കെ തെറ്റിവിള സ്വദേശിയായ രാജേഷിന്റെ മൃതദേഹമാണ് ആംബുലൻസിലെ സൗകര്യക്കുറവ് കാരണം വഴിയിൽ വെച്ച് ബുദ്ധിമുട്ടിലായത്. യാത്രയ്ക്കിടയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പിന്നീട് ഫ്രീസർ സൗകര്യമുള്ള മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് യാത്ര തുടർത്.
നാലാം തീയതി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി അന്ന് രാത്രി 8.30-നാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.
ഫ്രീസർ സൗകര്യമുള്ള വാഹനം റവന്യൂ അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫണ്ടില്ലാത്തതു കാരണം ഒടുവിൽ ഫ്രീസർ സൗകര്യം ഇല്ലാത്ത ആംബുലൻസ് വിട്ടുനൽകാൻ റവന്യൂ വകുപ്പ് മെഡിക്കൽ കോളേജ് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് അന്ന് രാത്രി തന്നെ മൃതദേഹവും വഹിച്ച് വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചെങ്കിലും യാത്രയ്ക്കിടയിൽ തടസ്സങ്ങൾ നേരിടുകയായിരുന്നു.
ഒടുവിൽ ചാവക്കാട് വെച്ചാണ് ഫ്രീസർ സൗകര്യമുള്ള മറ്റൊരു വാഹനത്തിലേക്ക് മൃതദേഹം മാറ്റി യാത്ര പുനരാരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

