കൊച്ചി ∙ കേരളത്തിലെ ഏറ്റവും വലിയ കലാ, സാഹിത്യ, സാംസ്കാരിക ഉത്സവമായ മനോരമ ഹോർത്തൂസിനായി കൊച്ചി ഒരുങ്ങുന്നു. സുഭാഷ് പാർക്കിൽ 27 മുതൽ 30 വരെ നടക്കുന്ന മേളയിൽ സാഹിത്യം, കല, രാഷ്ട്രീയം, സിനിമ, കായികം, നാടകം, ശാസ്ത്രം തുടങ്ങി നമുക്കു ചുറ്റുമുള്ള എല്ലാ വിഷയങ്ങളിലും 5 വേദികളിലായി സെഷനുകൾ നടക്കും.
ആയിരക്കണക്കിനു പുസ്തകങ്ങൾ അണിനിരക്കുന്ന ഹോർത്തൂസ് പുസ്തകശാല, അഭിനയം, സെൽഫ് ഹീലിങ് ഉൾപ്പെടെ പത്തിലേറെ ശിൽപശാലകൾ, ഷെഫ് സ്റ്റുഡിയോ, ബെർലിനാലെ ഷോട്സ് (ഹ്രസ്വചിത്ര പ്രദർശനം) എന്നിങ്ങനെ കാഴ്ചകളുടെ വിരുന്നാണു സുഭാഷ് പാർക്കിൽ ഒരുങ്ങുക. 4 ദിവസവും വൈകിട്ട് വിനോദപരിപാടികൾ അരങ്ങേറും.
∙ സൗജന്യ ഹോർത്തൂസ് റജിസ്ട്രേഷനിലൂടെ എല്ലാ സെഷനിലും പങ്കെടുക്കാം.
ചിൽഡ്രൻസ് പവിലിയൻ, സിനിമ പ്രദർശനം, ഫോട്ടോ എക്സിബിഷൻ, എംബ്രോയിഡറി, നേച്ചർ ജേണലിങ്, ഗ്രാഫിക് നാരറ്റീവ് ശിൽപശാലകൾ, ഹോർത്തൂസ് ബസാർ, മീനച്ചിൽ ആർ നാടകാവതരണം, വിവിധ സ്റ്റോളുകളിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം സൗജന്യമാണ്. റജിസ്ട്രേഷൻ വിവരങ്ങൾ കവാടത്തിൽ കാണിച്ച് ഹോർത്തൂസ് വേദിയിലേക്കു കടന്നു വരാം.
∙ കൂടുതൽ സേവനങ്ങളും മനോരമ മാക്സ്, മനോരമ ബുക്സ് സബ്സ്ക്രിപ്ഷനും സമ്മാനക്കിറ്റും വിനോദ പരിപാടി ടിക്കറ്റും ഉൾപ്പെടെ ലഭ്യമാകുന്ന പ്രീമിയം റജിസ്ട്രേഷൻ (1000 രൂപ) വേറെയുണ്ട്.
∙ ഉബു റോയ് നാടകം, യേശുദാസ് ആദരസന്ധ്യ (ദർബാർ ഹാൾ ഗ്രൗണ്ട്), ഇന്ത്യൻ ഓഷൻ ഫോക് മ്യൂസിക് ബാൻഡ് (ദർബാർ ഹാൾ ഗ്രൗണ്ട്), ഷെഫ് സ്റ്റുഡിയോ, സ്റ്റാൻഡപ് കോമഡി, റോഷൻ മാത്യുവിന്റെ അഭിനയ ശിൽപശാല, വിഡിയോ ഗെയിം റൈറ്റിങ് വർക്ഷോപ് തുടങ്ങിയവയ്ക്കായി നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഓർക്കുക.
ടിക്കറ്റ് നിരക്കുകൾ ഹോർത്തൂസ് വെബ്സൈറ്റിൽ. സീറ്റുകൾ പരിമിതം.
റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.manoramahortus.com.
എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിൽ ഹോർത്തൂസ് സ്കൂൾ ക്വിസ്
വൈപ്പിൻ∙ ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിനു മുന്നോടിയായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിൽ നടത്തിയ മലയാള മനോരമ ഹോർത്തൂസ്–ബാലരമ ഡൈജസ്റ്റ് സ്കൂൾ ക്വിസ് പ്രധാനാധ്യാപിക സി.രത്നകല ഉദ്ഘാടനം ചെയ്തു.5 മുതൽ 7വരെ ക്ലാസുകളിലെ കുട്ടികൾക്കായി ജൂനിയർ തലത്തിലും 8- 12 ക്ലാസിലെ വിദ്യാർഥികൾക്കായി സീനിയർ തലത്തിലുമായിരുന്നു മത്സരം. എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടർ ഇ.എം.പുരുഷോത്തമൻ, അധ്യാപിക ആർ.നിഷാര, ബാലരമ ഡൈജസ്റ്റ് സീനിയർ എഡിറ്റോറിയൽ കോഓർഡിനേറ്റർമാരായ എ.കെ.നിയാസ്, വി.എം.രാംകുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറിലേറെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.5 സ്കൂളുകളിലായി നടത്തുന്ന പ്രാഥമികഘട്ട
മത്സരങ്ങളിൽ അവസാനത്തേത് 19ന് രാവിലെ 10 മുതൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിൽ നടക്കും. നഗരപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം.
27ന് സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിലാണു ഗ്രാൻഡ് ഫിനാലെ. പ്രാഥമിക ഘട്ടത്തിൽ വിജയിച്ച 100 വിദ്യാർഥികൾ ഇതിൽ മാറ്റുരയ്ക്കും. 98460 34001 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

