മുഹമ്മ∙ അമിതവേഗത്തിൽ പാഞ്ഞ കാർ പാതയോരത്തെ മതിലും ഗേറ്റും 2 കടകളും ഇടിച്ചു തകർത്ത ശേഷം തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന 3 പേർക്കു പരുക്ക്.
പുത്തനമ്പലം സ്വദേശികളായ അനുരാഗ്, വിപിൻ, അശ്വിൻ ദേവ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ – തണ്ണീർമുക്കം റോഡിൽ ആര്യക്കര ജംക്ഷന് സമീപം 13ന് രാത്രിയായിരുന്നു അപകടം.
വടക്കുഭാഗത്തുനിന്ന് തെക്കോട്ടു പോകുകയായിരുന്ന കാർ ആര്യക്കര തകിടിയിൽ ശശിധരന്റെ വീടിന്റെ മുൻഭാഗത്തെ മതിലും ഗേറ്റും ഇടിച്ചിട്ട ശേഷം തകിടിയിൽ ടി.പി.പ്രസന്നന്റെ വസ്ത്രശാലയുടെയും പങ്കജാക്ഷന്റെ മില്ലറ്റ് കടയുടെയും മുൻഭാഗം തകർത്ത് തലകീഴായി മറിയുകയായിരുന്നു.
ഷീറ്റ് മേൽക്കൂരയും അതിന്റെ ചമയങ്ങളും ഷട്ടറുകളും തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം.
കടയുടമകൾ മുഹമ്മ പൊലീസിൽ പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

