എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിൽ മനംനൊന്ത് പതിനെട്ടുകാരനെ കാണാതായതായി പരാതി. കിഴക്കമ്പലം ചെമ്മലപ്പടി സ്വദേശിയായ അഭിഷേക് എന്ന യുവാവിനെയാണ് വീടിൽ നിന്നും കാണാതായത്.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് യുവാവ് വീട് വിട്ട് ഇറങ്ങിയത്. മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിമുകൾ കളിച്ച് വലിയ തുക നഷ്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വീട്ടുകാർ ഇയാളെ ഉപദേശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.
ഇതിൽ ഉണ്ടായ മനോവിഷമത്തെ തുടർന്നാണ് യുവാവ് വീട് വിട്ടുപോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് വിട്ടിറങ്ങുന്ന സമയത്ത് അഭിഷേക് കറുത്ത നിറത്തിലുള്ള ടീ ഷർട്ടും കറുത്ത ജീൻസുമാണ് ധരിച്ചിരുന്നത്.
സംഭവത്തിൽ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാണാതായ യുവാവിനെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

