തിരുവനന്തപുരം∙ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥനാണ് യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ച് കോർപറേഷൻ ഭരണസമിതിക്കെതിരെ കോൺഗ്രസിന്റെ ജനകീയ വിചാരണ യാത്രയ്ക്ക് സമാപനം. കെ.മുരളീധരൻ നയിച്ച ജാഥയുടെ സമാപനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ മാറ്റത്തിന് കേരളം തയാറെടുക്കുകയാണെന്ന് രമേശ് പറഞ്ഞു. അഴിമതി സാർവത്രികമാക്കി, നഗരത്തെ നരകമാക്കി മാറ്റിയ ഇടതുഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി ചേർന്നാണ് സിപിഎം കോർപറേഷൻ ഭരിക്കുന്നതെന്ന് കെ.മുരളീധരൻ പറഞ്ഞു.
കർണാടകയിൽ എൻഡിഎ മുന്നണിയിലുള്ള ജനതാദൾ(എസ്) കേരളത്തിൽ ഇടതു മുന്നണിയിലാണ്. രണ്ടുപേരും ചേർന്നാണ് ഭരണം എന്നതിനു വേറെ തെളിവു വേണോ എന്ന് മുരളീധരൻ ചോദിച്ചു. ശബരിമല അയ്യപ്പന്റെ സ്വർണം കട്ട
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് വാസുവിന് ‘ഗുഡ് സർട്ടിഫിക്കറ്റ്’ നൽകാൻ കടകംപള്ളി സുരേന്ദ്രന് മാത്രമേ കഴിയൂ. വാസുവിനെ ന്യായീകരിച്ചതിലൂടെ കടകംപള്ളി സ്വയരക്ഷ മാത്രാണ് ലക്ഷ്യമിട്ടത്.
വാസു സത്യം തുറന്നുപറഞ്ഞാൽ ആദ്യം കുടുങ്ങുന്നത് കടകംപള്ളി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തിന് ലഭിച്ച രണ്ടാം മെഡിക്കൽ കോളജ് അടച്ചുപൂട്ടിച്ച സിപിഎമ്മും പിണറായി വിജയനും ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം.
ആ മെഡിക്കൽ കോളജ് ഉണ്ടായിരുന്നെങ്കിൽ നിലവിലെ മെഡിക്കൽ കോളജിലെ രോഗികളുടെ ദുരിതം കുറഞ്ഞേനെയെന്നും മുരളീധരൻ പറഞ്ഞു.
നഗരഭരണത്തിനെതിരെ യുഡിഎഫ് തയാറാക്കിയ കുറ്റപത്രം പ്രകാശനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ അധ്യക്ഷത വഹിച്ചു.
എം.വിൻസന്റ് എംഎൽഎ, കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, ജാഥാ വൈസ് ക്യാപ്റ്റൻ കെ.എസ്.ശബരീനാഥൻ, വി.എസ്.ശിവകുമാർ, ടി.ശരത്ചന്ദ്ര പ്രസാദ്, എം.എ.വാഹിദ്, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, കെ.എസ്.ഗോപകുമാർ, ആർ. ലക്ഷ്മി, പി.കെ.
വേണുഗോപാൽ, കെ. മോഹൻകുമാർ, ജോൺ വിനേഷ്യസ്, കൈമനം പ്രഭാകരൻ, പി.പത്മകുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

