ബിഹാറിൽ എക്സിറ്റ് പോളുകളെയും നിഷ്പ്രഭമാക്കുന്ന മിന്നും വിജയവുമായി എൻഡിഎയുടെ തേരോട്ടം. ഇത്തവണ എൻഡിഎ ഭരണത്തിന് ബിഹാറിൽ തിളക്കമേറും.
സാമ്പത്തിക രംഗത്ത് ഇന്ത്യയിൽ ഏറ്റവും പിന്നാക്കംനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നെന്ന ‘മോശം പ്രതിച്ഛായ’യും മാറും. വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്.
അതും 222.88 മില്യൻ ടൺ!
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിലാണ് ബിഹാറിൽ വൻ സ്വർണശേഖരം കണ്ടെത്തിയത്. ഇതിൽ സ്വർണത്തിന്റെ അംശം 37.6 ടൺ വരുമെന്നാണ് വിലയിരുത്തൽ.
ഇന്നത്തെ വിപണിവില പ്രകാരം മൂല്യം 40,000 കോടി രൂപയ്ക്ക് മുകളിൽ. ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണശേഖരത്തിന്റെ 44 ശതമാനത്തിന് തുല്യം.
അതുകൊണ്ടുതന്നെ, ഖനനം ആരംഭിച്ചാൽ സാമ്പത്തികരംഗത്ത് ബിഹാറിന് ‘ലോട്ടറി’യാകും. മണ്ണിനടയിൽ വൻ സ്വർണശേഖരമുണ്ടെന്ന് 2022ൽ തന്നെ പഠനത്തിൽ വ്യക്തമായിരുന്നു.
ഇപ്പോഴാണു പക്ഷേ, ഖനത്തിലേക്ക് കടക്കുന്നത്.
ജമൂയി ജില്ലയിലാണ് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സ്വർണശേഖരമുള്ളതായി പഠനം വ്യക്തമാക്കിയത്. ഇന്ത്യയുടെ ധാതുസമ്പത്തിൽ കാര്യമായ സംഭാവന ചെയ്യാത്ത ബിഹാറിന് പുതിയ കണ്ടെത്തൽ കരുത്താകും.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് ഖനനം ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിയിരുന്നു.
ജമൂയി ജില്ലയിലെ കർമാട്ടിയ, ജാഝ, സോനോ മേഖലകളിലായാണ് സ്വര്ണശേഖരം. നിലവിലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവുമധികം സ്വർണശേഖരം വിലയിരുത്തുന്നത് ബിഹാറിലാണെന്ന് കേന്ദ്രസർക്കാരും പാർലമെന്റിൽ പറഞ്ഞിരുന്നു.
മൊത്തം 501.83 മില്യൻ ടൺ സ്വർണ അയിരുകൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇതിൽ പാതിയും ബിഹാറിലാണ്.
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം ‘ഉൽപാദിപ്പിക്കുന്ന’ സംസ്ഥാനം പക്ഷേ, കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) ഉൾപ്പെടുന്ന കർണാടകയാണ്; ദേശീയ ഉൽപാദനത്തിന്റെ 99 ശതമാനം.
അതേസമയം, മണ്ണിനടിയിൽ ഖനനം കാത്തുകിടക്കുന്ന സ്വർണത്തിന്റെ കണക്കെടുത്താൽ 44 ശതമാനം വിഹിതവുമായി മുന്നിൽ ബിഹാറാണ്. രാജസ്ഥാൻ (25%), കർണാടക (21%), ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ജാർഖണ്ഡ് (2%) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിൽ.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ബാക്കി 2%.
സ്വർണ ഖനനം ആരംഭിച്ചാൽ സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ പ്രതീക്ഷിക്കുന്നു. ഉയർന്ന തൊഴിലവസരം, അടിസ്ഥാന സൗകര്യ മേഖലയിലെ മുന്നേറ്റം, നിക്ഷേപ വളർച്ച, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയ്ക്കും ഖനനം സഹായിക്കും.
നികുതി, വിവിധ ലൈസൻസ് ഫീസുകൾ തുടങ്ങിയ ഇനങ്ങളിലായി സർക്കാരിന് വൻ വരുമാനവും ലഭിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

