ഉപഭോക്താക്കൾക്ക് തിരിച്ചടിയായി വാഹന വിപണിയിൽ വീണ്ടും വില വർധനവ്. പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ കാറുകളുടെ വില കൂട്ടാൻ തീരുമാനിച്ചു.
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വിവിധ മോഡലുകൾക്ക് 25,000 രൂപ വരെയാണ് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിർമാണച്ചെലവിലുണ്ടായ വർധനവും തുടർച്ചയായ പണപ്പെരുപ്പവുമാണ് വാഹനങ്ങളുടെ വില ഉയർത്താൻ കമ്പനിയെ പ്രേരിപ്പിച്ചത് എന്ന് അധികൃതർ വ്യക്തമാക്കി.
പുതുക്കിയ നിരക്കുകൾ വരുന്ന സെപ്റ്റംബർ ഒന്നു മുതൽ രാജ്യത്ത് നിലവിൽ വരും. ഇലക്ട്രിക് വേരിയന്റുകൾക്കും പരമ്പരാഗത ഇന്റേണൽ കംബഷൻ എൻജിൻ മോഡലുകൾക്കും ഈ വില വർധനവ് ബാധകമായിരിക്കും.
പ്രധാനമായും എസ്യുവി വിഭാഗത്തിൽ പെടുന്ന വാഹനങ്ങളുടെ വിലയിലായിരിക്കും പ്രകടമായ മാറ്റങ്ങളുണ്ടാവുക. ടാറ്റയ്ക്ക് പുറമേ മറ്റ് പ്രമുഖ നിർമാതാക്കളും വില വർധനവിന്റെ പാതയിലാണ്.
സെപ്റ്റംബർ മാസത്തിൽ പ്രമുഖ നിർമാതാക്കളായ ഹ്യുണ്ടാഡിയും തങ്ങളുടെ കാർ വില ഉയർത്തുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഇതിനുപുറമെ, രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

