മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയൊരു ജില്ല രൂപീകരിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് സൂചന. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.
കാലങ്ങളായി പ്രദേശത്തിന് നേരിടേണ്ടിവന്ന അവഗണനകൾക്കും വികസന മുരടിപ്പുകൾക്കും പൂർണ്ണ പരിഹാരം കാണുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിൽ സംസാരിക്കവെ വി.ഡി.
സതീശൻ വ്യക്തമാക്കിയ കാര്യങ്ങൾ ഇങ്ങനെ:
‘‘എംഎൽഎ സംസാരിച്ചപ്പോൾ മൂവാറ്റുപുഴയുടെ സങ്കടത്തെപ്പറ്റി പറഞ്ഞു. ഒരുപാട് നാളുകൾ പാർശ്വവൽക്കരിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു.
പ്രതികാര ബുദ്ധിയോടെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തി നിർത്തിയതിനെ കുറിച്ചൊക്കെ പറഞ്ഞു. ഒറ്റ വാചകം മാത്രമേ ഞാൻ പറയുന്നുള്ളൂ.
എല്ലാ വിഷമങ്ങളും എല്ലാ സങ്കടങ്ങളും മാറ്റും. നമുക്കൊരു കാര്യം നഷ്ടം വന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് അതിന്റെ പലിശ സഹിതം വീട്ടണമെന്നാകും.
പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തരും. എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്.
മൂവാറ്റുപുഴ ജില്ലയെന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. കാരണം എന്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടു പോവുമല്ലോയെന്നാണ്.
എന്നാലും ആ കാര്യം കൂടി ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. ഡിലിമിറ്റേഷൻ കമ്മിഷനെ ഈ സർക്കാർ കൊണ്ടുവരും.
വളരെ ഗൗരവത്തോടെ സർക്കാർ ആ കാര്യം പരിഗണിക്കും’’ മേഖലയുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിൽ അനുകൂലമായ നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക നടപടികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

