വൈദ്യുതിമുടക്കം
∙110 കെ.വി മൈലാട്ടി – വിദ്യാനഗർ ഫീഡറിന്റെ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായുള്ള ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 22 വരെ 110 കെ.വി സബ് സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ, കുബനൂർ, മഞ്ചേശ്വരം, 33 കെ.വി സബ് സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി തടസ്സപ്പെടും.
റോഡ് അടച്ചിടും
കാഞ്ഞങ്ങാട്∙ കിഴക്കുംകര–വെള്ളിക്കോത്ത് റോഡ് ടാറിങ് ആരംഭിക്കുന്നതിനാൽ ഇന്നുമുതൽ റോഡ് അടച്ചിടും. വാഹനങ്ങൾ മറ്റു റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
ലവൽ ക്രോസിങ് നാളെ മുതൽ അടച്ചിടും
∙അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മഞ്ചേശ്വരം – ഉള്ളാൾ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മഞ്ചേശ്വരം റെയിൽവേ യാഡ് ലവൽ ക്രോസിങ് നാളെ രാവിലെ 8 മുതൽ 16ന് വൈകിട്ട് 6 വരെ താൽക്കാലികമായി അടച്ചിടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

