കൊരട്ടി ∙ ജംക്ഷനിൽ ദേശീയപാതയിലെ മേൽപാലം നിർമാണത്തിനു മുന്നോടിയായി സജ്ജമാക്കുന്ന സർവീസ് റോഡിൽ വൈദ്യുത പോസ്റ്റുകൾ നീക്കാതെ ടാറിങ് നടത്തിയതു വൻ വിവാദമായി. പൊലീസ് സ്റ്റേഷന് എതിർവശത്തെ നിർമാണത്തിലിരിക്കുന്ന സർവീസ് റോഡിലാണു 3 വൈദ്യുതതൂണുകൾ അതേപടി നിർത്തി ടാറിങ് പുർത്തിയാക്കിയത്.
ദേശീയപാതയിൽ ചാലക്കുടി ഭാഗത്തേക്കു പോകുന്ന റോഡിലെ വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിയുന്ന ഭാഗത്തായാണു വൈദ്യുതി പോസ്റ്റുകൾ ഗതാഗത തടസ്സമുണ്ടാക്കുന്ന നിലയിലുള്ളത്.
തെക്കു ഭാഗത്തു നിന്നു വടക്കോട്ട് മൂന്നു വരിയായി എത്തുന്ന വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട ഇടുങ്ങിയ സർവീസ് റോഡിൽ വൈദ്യുത തൂണുകൾ കൂടിയായതു ഗതാഗതക്കുരുക്ക് അതിരൂക്ഷമാക്കും.
ഈ ഭാഗത്ത് ഒറ്റവരി ഗതാഗതം മാത്രമാണു സാധ്യമാകുക. മേൽപാലത്തിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്ന ഭാഗത്തുള്ള പാർശ്വഭിത്തിയുടെ നിർമാണം നടത്തിയിട്ടുള്ളത് ഈ ഭാഗത്താണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

