സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് കരുത്തുപകർന്ന് വൻകിട പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ രംഗത്ത്.
കാഞ്ചീപുരത്ത് സെമികണ്ടക്ടർ പാർക്കും, കോയമ്പത്തൂരിൽ ഫിൻടെക് ഹബ്ബും, തിരുച്ചിറപ്പള്ളിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബും, തൂത്തുക്കുടിയിൽ താപ വൈദ്യുതി നിലയവും ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ മുഖ്യമന്ത്രി സി.ജോസഫ് വിജയ് പ്രഖ്യാപിച്ചു. തമിഴ്നാടിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
കാഞ്ചീപുരം സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്നാട് (സിപ്കോട്) പാർക്കിലാണ് 175 കോടി രൂപ ചെലവിൽ പുതിയ സെമികണ്ടക്ടർ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് കേന്ദ്രം നിർമ്മിക്കുന്നത്. ഈ പദ്ധതിയിലൂടെ ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 5000 പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ, പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പിപിപി) 400 കോടി രൂപ മുതൽമുടക്കിലാണ് കോയമ്പത്തൂരിൽ ഫിൻടെക് ഹബ് സ്ഥാപിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തിരുച്ചിറപ്പള്ളിയിൽ ആധുനിക ലോജിസ്റ്റിക്സ് ഹബ്ബും ഡ്രൈ പോർട്ടും നിർമ്മിക്കുന്നത്. തെക്കൻ തമിഴ്നാടിന്റെ വ്യാവസായിക വളർച്ചയെ മുൻനിർത്തി തൂത്തുക്കുടിയിൽ 1600 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുത പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
20,800 കോടി രൂപ ചെലവ് വരുന്നതാണ് ഈ ബ്രഹദ് പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

