ചൈനയിൽ അടുത്ത മാസം നടക്കുന്ന ഏഷ്യാകപ്പ് 2026 സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനൊരുങ്ങി തൃശൂർ സ്വദേശിനി. അണ്ടർ–15 വനിതാ വിഭാഗത്തിലാണ് മൈസ ഇന്ത്യൻ ജേഴ്സി അണിയുന്നത്.
കേച്ചേരി–ആളൂർ സ്വദേശിനിയായ പതിനാലുകാരി മൈസ, ചൂണ്ടൽ എൽഐജി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസ് മുതൽ സോഫ്റ്റ്ബോൾ, ബേസ്ബോൾ ഇനങ്ങളിൽ പരിശീലനം ആരംഭിച്ച മൈസ ഇതിനകം എട്ട് സംസ്ഥാനതല മത്സരങ്ങളിലും രണ്ട് ദേശീയ മത്സരങ്ങളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നിലവിൽ തൃശൂരിലെ മരിയൻസ് അക്കാദമിയിലാണ് ഈ യുവതാരത്തിന്റെ കായിക പരിശീലനം പുരോഗമിക്കുന്നത്. ഒക്ടോബറിൽ ചൈനയിൽ അരങ്ങേറുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മൈസയുടെ കായികജീവിതത്തിലെ നിർണായക വഴിത്തിരിവാണ്.
കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള തീവ്ര പരിശീലനത്തിലാണ് താരം ഇപ്പോൾ. ദുബായ് ഓർമയുടെ സജീവ പ്രവർത്തകനായ ആബിദ് ആളൂരിന്റെയും ജാസ്മിന്റെയും മകളാണ് മൈസ.
എൻജിനിയറിങ് വിദ്യാർഥിയായ ഫാദിൽ റിഫാൻ, അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ജസ മെഹവിഷ് എന്നിവരാണ് സഹോദരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

