നെടുങ്കണ്ടം∙ കരുണാപുരം പഞ്ചായത്ത് ഓഫിസിന് മുൻപിൽ കർഷകയുടെ കിടപ്പുസമരം. നാലാം വാർഡിൽ ഉൾപ്പെട്ട
കോമ്പമുക്ക് -പട്ടയപ്പടി തടത്തിൽ സുശീല രാജനാണ് (60) പ്രതിഷേധം നടത്തിയത്. പൊതുവഴിയിലെ ഓട
സ്വകാര്യ വ്യക്തി കയ്യേറി അടച്ചതോടെ സുശീലയുടെ കൃഷിയിടത്തിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്നതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
2022ലെ പഞ്ചായത്തിലെ മികച്ച കർഷകയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന തനിക്ക് നിലവിൽ കൃഷി ചെയ്യാൻ കഴിയാത്ത രീതിയിൽ കൃഷിസ്ഥലം നശിച്ചതായി സുശീല പറയുന്നു. പഞ്ചായത്തിൽ നിരവധി തവണ പരാതി നൽകിയെങ്കിലും കയ്യേറ്റക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് റിട്ട.
പഞ്ചായത്ത് ജീവനക്കാരികൂടിയായ സുശീല പറയുന്നു.
നാളുകളായുള്ള പരാതിക്ക് പരിഹാരം ലഭിക്കാതെ വന്നതോടെയാണ് പഞ്ചായത്തിന് മുൻപിൽ സമരം ചെയ്യാൻ നിർബന്ധിതയായത്. വ്യാഴാഴ്ച രാവിലെ പന്ത്രണ്ടോടെ ആരംഭിച്ച പ്രതിഷേധം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് വൈകിട്ട് മൂന്നരയോടെയാണ് അവസാനിപ്പിച്ചത്.
കയ്യേറിയ ഓട പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് തയാറായില്ലെങ്കിൽ വരും ദിവസങ്ങൾ ഓഫിസിന് മുൻപിൽ അനിശ്ചിതകാല സമരം തുടരുമെന്നും സുശീല പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

