പൂവന്മല ∙ അപകടക്കെണിയൊരുക്കി റോഡ്. വാഹനങ്ങൾ വശം ചേർത്താൽ തോട്ടിലേക്കു മറിയുന്ന സ്ഥിതി.
റാന്നി–വെണ്ണിക്കുളം റോഡിൽ പൂവന്മല തേക്കാട്ടിൽ ജംക്ഷനിലെ ദുഃസ്ഥിതിയാണിത്. വെണ്ണിക്കുളം റോഡ് തേക്കാട്ടിൽ ജംക്ഷൻ ഭാഗത്ത് തോടിനോടു ചേർന്നാണു കടന്നു പോകുന്നത്. മുൻപ് 4.50 മീറ്റർ വീതിയിലാണ് റോഡ് ടാറിങ് നടത്തിയിരുന്നത്.
4 വർഷം മുൻപ് ബിഎം ബിസി നിലവാരത്തിൽ 5.50 മീറ്റർ വീതിയിൽ ടാറിങ് നടത്തിയിരുന്നു.
ഇതോടെ തോടും ടാറിങ്ങും തമ്മിലുള്ള അകലം കുറഞ്ഞു. എതിരെയെത്തുന്ന വാഹനത്തിനു വശം കൊടുക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ തിരിഞ്ഞാൽ അപകടം സംഭവിക്കുന്ന സ്ഥിതിയാണ്.
കുറച്ചു ഭാഗത്ത് ഇടിതാങ്ങി സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ വശത്തു പൂർണമായി ഇടിതാങ്ങി സ്ഥാപിച്ചാൽ മാത്രമേ വാഹന കാൽനട
യാത്ര സുഗമമാകൂ, …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

