ചങ്ങനാശേരി ∙ റവന്യു ടവറിലെ ലിഫ്റ്റ് കേടാണെങ്കിൽ രണ്ട് പുഷ്പചക്രം ലിഫ്റ്റിനു മുൻപിൽ കാണാം. ടവറിലെ ലിഫ്റ്റ് അടിക്കടി കേടാകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെഡിപി ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ ലിഫ്റ്റിനു മുൻപിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിഷേധിച്ചിരുന്നു.
ഒരു ദിവസം കൊണ്ട് പ്രതിഷേധം കഴിഞ്ഞെങ്കിലും, പുഷ്പചക്രം റവന്യു ടവറിനെ വിട്ടുപോയില്ല. ഇപ്പോൾ ലിഫ്റ്റ് കേടാകുന്ന ദിവസങ്ങളിൽ രണ്ട് പുഷ്പചക്രം ലിഫ്റ്റിനു മുൻപിൽ കാണാം.
ആരാണ് എടുത്തു വയ്ക്കുന്നതെന്നറിയില്ല.
പുഷ്പചക്രം കണ്ടാൽ ഇപ്പോൾ ആളുകൾ നേരെ നട കയറും. ടവറിലെ ആകെയുള്ള 3 ലിഫ്റ്റിൽ രണ്ടെണ്ണം വർഷങ്ങളായി നിശ്ചലമാണ്.
ആകെയുള്ള ഒരു ലിഫ്റ്റ് കേടാകുന്നത് പതിവായതോടെ നട കയറിയാണ് ആളുകൾ വിവിധ ഓഫിസുകളിലേക്ക് പോകുന്നത്.
സപ്ലൈ ഓഫിസ്, താലൂക്ക് ഓഫിസ്, ആർടി ഓഫിസ് തുടങ്ങിയ സർക്കാർ ഓഫിസുകൾ മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്. അടുത്തയിടെ സപ്ലൈ ഓഫിസിലേക്ക് പോയ ആളുകൾ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

