കോട്ടയം∙ ഐഐഐടി കോട്ടയവും കാരിത്താസ് ആശുപത്രിയും ചേർന്ന് പൾസ് 25 എന്ന പേരിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. അക്കാദമിക് മികവിന് ഒപ്പം സാമൂഹിക ഉത്തരവാദിത്വവും സമർപ്പണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക ക്ലബായ ട്രെൻഡിൽസിന്റെ ആഭിമുഖത്തിൽ പൾസ് 25 എന്ന പേരിൽ രക്തദാന ക്യാംപ് നവംബർ 13ന് കോട്ടയം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു.
രജിസ്ട്രാർ ഡോക്ടർ.
രാധാകൃഷ്ണൻ കോഡിനേറ്റർമാരായ ഡോക്ടർ. ജോൺപോൾ മാർട്ടിൻ ഡോക്ടർ.
ഭാഗ്യരാജ് ടി എന്നിവരുടെ മാർഗനിർദ്ദേശത്തിൽ വിദ്യാർത്ഥി കോഡിനേറ്റർമാരായ വസീം ഇർഫാൻ സഞ്ജയൻ ആർ എന്നിവർ നേതൃത്വം നൽകി. 120 ഓളം വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി .
നിരവധി ജീവനുകൾക്ക് ആശ്വാസമായ ഒരു മഹത്തായ പ്രവർത്തനമായി പരിപാടി മാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

