കോഴിക്കോട് ബീച്ച് റോഡിലും പരിസര പ്രദേശങ്ങളിലും നടപ്പാതകൾ കയ്യേറി നടത്തുന്ന അനധികൃത വാഹന പാർക്കിങ്ങിനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഈ നിർണായക തീരുമാനത്തിലെത്തിയത്.
നടപ്പാതകളിലും കാൽനടയാത്രക്കാർക്കായി പ്രത്യേകം നീക്കിവെച്ച ഇടങ്ങളിലും വാഹനങ്ങൾ നിയമവിരുദ്ധമായി നിർത്തിയിടുന്നത് പതിവായ സാഹചര്യത്തിലാണ് പൊലീസ് പരിശോധന ശക്തമാക്കിയിട്ടുള്ളത്. ഈ നിയമലംഘനങ്ങൾ ആവർത്തിക്കുന്ന വാഹന ഉടമകൾക്കെതിരെ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതോടൊപ്പം, ഗതാഗത തടസ്സവും കാൽനടയാത്രക്കാരുടെ ദുരിതവും ഒഴിവാക്കാൻ ഇത്തരം വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ കർശനമായി നടപ്പിലാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

