സ്മാർട്ട്ഫോൺ ഉപയോഗത്തിൽ ഫോട്ടോ എടുക്കൽ കൂടുതൽ ആകർഷകമാക്കുന്ന പുതിയ സംവിധാനവുമായി സാംസങ് എത്തിയിരിക്കുന്നു. സാധാരണയായി സ്റ്റോക്ക് ക്യാമറ ആപ്പുകളിൽ കാണുന്ന പ്രീസെറ്റുകൾ പലപ്പോഴും ചിത്രങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുത്താറുണ്ട്.
അമിതമായ സാച്ചുറേഷനും കൃത്രിമ നിറങ്ങളും കാരണം ഈ ഫിൽട്ടറുകൾ പലരും ഉപയോഗിക്കാറില്ല. എന്നാൽ ഇതിനൊരു പരിഹാരമായാണ് സാംസങ് കസ്റ്റം ഫിൽട്ടർ ടൂൾ അവതരിപ്പിച്ചിരിക്കുന്നത്.
ഏതെങ്കിലും ചിത്രത്തിന്റെ നിറങ്ങളും മൂഡും കൃത്യമായി മനസ്സിലാക്കി നമ്മുടെ ഫോണിലെ ലൈവ് വ്യൂ ഫൈൻഡറിലേക്ക് നേരിട്ട് ആ സൗന്ദര്യം പകർത്താൻ ഈ ഫീച്ചർ സഹായിക്കുന്നു. പ്രൊഫഷണൽ ഫോട്ടോഗ്രാഫി അറിവുകളൊന്നുമില്ലാതെ തന്നെ ഇഷ്ടമുള്ള ചിത്രങ്ങളുടെ സ്റ്റൈൽ സ്വന്തം ഫോട്ടോകളിലേക്ക് കൊണ്ടവരാം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ഇൻസ്റ്റാഗ്രാമിലോ ഗാലറിയിലോ കാണുന്ന മനോഹരമായ ഒരു ചിത്രം റെഫറൻസായി നൽകി പുതിയ പ്രീസെറ്റ് നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും. ഗാലറിയിൽ നിന്ന് ഫോട്ടോ അപ്ലോഡ് ചെയ്ത് പുതിയ പ്രൊഫൈൽ സെറ്റ് ചെയ്യുമ്പോൾ, സോഫ്റ്റ്വെയർ സ്വയം കളർ ടേൺ, കോൺട്രാസ്റ്റ്, സാച്ചുറേഷൻ എന്നിവ ക്രമീകരിക്കുകയും ചിത്രത്തിന് ആവശ്യമായ ഫിലിം ഗ്രെയ്ൻ നൽകുകയും ചെയ്യുന്നു.
ഇതിനായി തേർഡ് പാർട്ടി എഡിറ്റിംഗ് ആപ്പുകളെ ആശ്രയിക്കേണ്ടി വരുന്നില്ല. പുതിയ ചിത്രങ്ങൾക്ക് പുറമെ പഴയ ചിത്രങ്ങളിലും ഈ കസ്റ്റം ഫിൽട്ടർ എളുപ്പത്തിൽ പ്രയോഗിക്കാൻ സാധിക്കും.
കൂടാതെ, കസ്റ്റം ഫിൽട്ടർ ഉപയോഗിക്കുമ്പോൾ സാംസങ്ങിന്റെ ഓട്ടോമാറ്റിക് സീൻ ഡിറ്റക്ഷൻ അൽഗോരിതം ഒഴിവാക്കപ്പെടുന്നു എന്നതും ഒരു പ്രത്യേകതയാണ്. ക്യാമറ സെറ്റിങ്സിൽ പോയി ഫിൽട്ടർ ടോഗ്ൾ എനേബിൾ ചെയ്താൽ ഈ ഫീച്ചർ സ്ഥിരമായി ഉപയോഗിക്കാനും സാധിക്കും.
മികച്ച ഫലത്തിനായി വ്യക്തതയുള്ള ഉയർന്ന റെസല്യൂഷൻ ഉള്ള റെഫറൻസ് ഫോട്ടോകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

