കോട്ടയം: സെൻട്രൽ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുള്ള ഓണാക്കിറ്റ് വിതരണം നടന്നു. ചടങ്ങ് ഫാദർ ബിനു മാത്യൂസ് ഇട്ടി ഉദ്ഘാടനം ചെയ്തു.
കാരാപ്പുഴ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് ഇടവക ട്രസ്റ്റി ഷാജി ജേക്കബ്, സെക്രട്ടറി അഡ്വക്കേറ്റ് ബിനോ ജോർജ് ജോബ് എന്നിവർക്ക് നൽകിക്കൊണ്ടാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. പരിപാടികൾക്ക് സെൻട്രൽ ഭദ്രാസന യുവജന പ്രസ്ഥാനം സെക്രട്ടറി നെവിൻ കുരുവിള തോമസ്, ജോയിന്റ് സെക്രട്ടറി അശ്വതി ആൻ മാത്യു, ട്രഷറർ റോബിൻ മാത്യു എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

