ഉപയോഗശൂന്യമായി തള്ളിക്കളയുന്ന വസ്തുക്കളിൽ നിന്ന് വിസ്മയങ്ങൾ തീർത്ത് നാട്ടിൽ ശ്രദ്ധേയനാവുകയാണ് പുതുപ്പള്ളിയിലെ കലാകാരൻ. പാഴാക്കി കളയുന്ന കാർഡ്ബോർഡ് കഷണങ്ങളും ഫോം ഷീറ്റും പ്ലാസ്റ്റിക് കവറുകളും… ഇവയ്ക്കൊക്കെ ഒരു കലാകാരന്റെ ഭാവനയിൽ പുതുജീവൻ ലഭിച്ചപ്പോൾ പിറന്നത് ഭീമൻ ഓണത്തുമ്പി.
ഓണത്തെ വരവേൽക്കാൻ പുതുപ്പള്ളി ആശാരിക്കുന്ന് സ്വദേശി അജിത് കുമാർ ഒരുക്കിയ ഓണത്തുമ്പിയാണ് നാട്ടിലെ കൗതുകക്കാഴ്ച. കാർഡ്ബോർഡ് കഷണങ്ങൾ, വേസ്റ്റ് മെറ്റീരിയലായ ഫോം ഷീറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ, വിവിധ വാട്ടർ പെയ്ന്റുകൾ എന്നിവ ഉപയോഗിച്ചാണ് തുമ്പിയെ ഒരുക്കിയത്.
ഈ ഓണക്കാലത്ത് കളർ പേപ്പർ പൂക്കളവും അദ്ദേഹം ഒരുക്കിയിരുന്നു. സിനിമ കലാസംവിധാന രംഗത്തും അജിത്ത് സജീവമാണ്.
ഒട്ടേറെ സിനിമകൾക്കും ടിവി പരസ്യ ചിത്രങ്ങൾക്ക് പുറമേ 200ലേറെ ഷോർട്ട് ഫിലിമുകളിലും ആൽബം ഗാനങ്ങളിലും ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ ആശയങ്ങളെ ദൃശ്യഭാഷയിലേക്കു പകർത്തുന്ന അജിത്തിന്റെ സൃഷ്ടികൾക്ക് ഇതിനകം ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

