റാന്നി പെരുനാട് ∙ ശബരിമല പാതകളും ഇടത്താവളങ്ങളും മാലിന്യ മുക്തമാക്കാൻ 39 ശുചീകരണ തൊഴിലാളികളെ നിയോഗിച്ചു പഞ്ചായത്ത്. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി പാതയിൽ ചമ്പോൺ മുതലും കണമല–ഇലവുങ്കൽ പാതയിൽ കണമല മുതലും ശുചീകരണം നടത്തുകയാണ് ലക്ഷ്യം.
തൊഴിലാളികൾ സംഭരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പെരുനാട് പഞ്ചായത്ത് ശേഖരിച്ച് എംസിഎഫിലേക്കു മാറ്റും. പിന്നീട് ക്ലീൻ കേരള കമ്പനിക്കു കൈമാറും.
തീർഥാടകർക്കു സുരക്ഷയൊരുക്കുന്നതിന് പൂവത്തുംമൂട്, മാടമൺ അമ്പലം, ആലപ്പാട്ട് കവല, കണമല, മുണ്ടപ്ലാക്കൽ, പെരുനാട് ക്ഷേത്രം എന്നീ കടവുകളിൽ ലൈഫ് ഗാർഡുകളെ നിയമിക്കും.
വൻകിട ജലസേചന വകുപ്പിനു പുറമേ പഞ്ചായത്തും കടവുകളിൽ സുരക്ഷാ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കും.
മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ രാത്രിയും പകലും ജീവനക്കാരുടെ സേവനം ലഭ്യമാക്കും. കൂടാതെ ശുദ്ധജലവും ഉറപ്പാക്കും.പുതുക്കട, കൂനംകര, ളാഹ, പ്ലാപ്പള്ളി, പൂവത്തുംമൂട് തുടങ്ങിയ കേന്ദ്രങ്ങളിൽ സംഭരണികളിൽ ശുദ്ധജലം നിറച്ചു നൽകും.
ജല അതോറിറ്റിയാണു ടാങ്കറിൽ വെള്ളമെത്തിക്കുന്നത്.
ഇതിന് 8.5 ലക്ഷം രൂപ ചെലവാകും. 4 ലക്ഷം രൂപ മുൻകൂറായി ജല അതോറിറ്റിയിൽ പഞ്ചായത്ത് അടച്ചു.
കണമല പൊലീസ് ഔട്ട് പോസ്റ്റിനായി താൽക്കാലിക ഷെഡ് പണി അവസാന ഘട്ടത്തിലാണ്. പൊലീസുകാർക്കു താമസ സൗകര്യവും ഒരുക്കും.
ശബരിമല പാതകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. 16ന് മുൻപ് പൂർത്തിയാക്കും.
പഞ്ചായത്തിലെ പമ്പയിലെ താൽക്കാലിക ഓഫിസിൽ ജീവനക്കാരന്റെ സേവനം ലഭ്യമാക്കും. മകരവിളക്കിനു മുൻപു ശബരിമല പരമ്പരാഗത തിരുവാഭരണ പാത വൃത്തിയാക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

