ലോക് അദാലത്ത് ഡിസംബർ 13 ന്
കൽപറ്റ ∙ ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ, മാനന്തവാടി, ബത്തേരി കോടതികളിൽ ഡിസംബർ 13 നു ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കും. ചെക്ക് കേസുകൾ, തൊഴിൽ തർക്കങ്ങൾ, വൈദ്യുതി, വെള്ളക്കരം, മെയിന്റനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ സംബന്ധിച്ച പരാതികൾ അദാലത്തിൽ പൊതുജനങ്ങൾക്കു നേരിട്ട് നൽകാം.
വിവിധ കോടതികളിൽ നിലവിലുള്ള ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ചെക്ക് കേസ്, മോട്ടർ വാഹന നഷ്ടപരിഹാര കേസുകൾ, ലേബർ കോടതി- കുടുംബ കോടതിയിലുള്ള വിവാഹ മോചന കേസുകൾ, ഭൂമി ഏറ്റെടുക്കൽ, സർവീസ് സംബന്ധിച്ച് സിവിൽ കോടതികൾ നിലവിലുള്ള കേസുകളും അദാലത്തിൽ ഒത്തുതീർപ്പാക്കാം. അദാലത്തിലേക്കുള്ള പരാതികൾ 25 വരെ സ്വീകരിക്കും.
വിവരങ്ങൾ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസുകളിലും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലും ലഭിക്കും. 8281668101
റേഷൻ കാർഡുകൾ തരംമാറ്റാം
കൽപറ്റ ∙ പൊതുവിഭാഗം റേഷൻ കാർഡുകളിൽ അർഹരായ കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) തരം മാറ്റാൻ 17 മുതൽ ഡിസംബർ 16 വരെ അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങളിലോ, സിഎസ്സി സേവനങ്ങളിലൂടെയോ അപേക്ഷ നൽകാം. 04936 255222
മ്യൂറൽ പെയിന്റിങ് പരിശീലനം
ബത്തേരി∙ ഓയിസ്ക വനിത ചാപ്റ്ററിന്റെയും ബത്തേരി വൈഎംസിഎ വനിത ഫോറത്തിന്റെയും നേതൃത്വത്തിൽ ബത്തേരി സ്മിയാസ് കോളജിൽ ഇന്ന് രാവിലെ മുതൽ വനിതകൾക്കായി മ്യൂറൽ പെയിന്റിങ് പരിശീലനം നൽകുന്നു. 9442229444
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

