എടച്ചേരിയിൽ വലിയ അപകടം. ചെങ്കൽ കയറ്റി വന്ന ഐഷർ ലോറി മൺറോഡിലൂടെ സഞ്ചരിക്കവെ മറിഞ്ഞ് വീടിന്റെ ചുമരിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ലോറി ഡ്രൈവർ കേളകം സ്വദേശി ബിജു അത്ഭുതകരമായാണ് രക്ഷപെട്ടത്.
തുടർച്ചയായ മഴയെത്തുടർന്ന് മൺറോഡ് അമർന്നുപോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. റോഡ് താഴ്ന്നതിനെത്തുടർന്ന് ലോറി ചരിഞ്ഞ് മതിലിലേക്ക് ഇടിക്കുകയായിരുന്നു.
തുടർന്ന് മതിൽ ഉൾപ്പെടെ ലോറിയിലുണ്ടായിരുന്ന ചെങ്കല്ലുകൾ മുഴുവൻ വീടിന്റെ ചുമരിലേക്ക് പതിക്കുകയാണുണ്ടായത്. മീത്തലെ പുതിയെടുത്ത് അനീസിന്റെ വീടിന്റെ ഒരു മുറിയാണ് ഈ അപകടത്തിൽ പൂർണ്ണമായി തകർന്നത്.
അപകടം നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും, ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായതും വീട്ടുകാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

