ഓറിയന്റേഷൻ ക്ലാസ് 15ന്
പരവനടുക്കം∙ ചെമ്മനാട് ജിഎച്ച്എസ്എസ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത പ്ലസ്ടു വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 15ന് 9.30നു നടക്കും. വിദ്യാർഥികൾ ഓപ്പൺ ഐഡി കാർഡുമായി എത്തണം.
പെരിയയിൽ ഇനി നാടകോത്സവ രാവുകൾ
പെരിയ∙ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നാടകോത്സവത്തിന് ഇന്നു രാത്രി 7ന് പെരിയ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ തിരിതെളിയും. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
നാടകോത്സവത്തിൽ 5 നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചാ.
പ്രസിഡന്റ് എം.കെ.വിജയൻ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ എന്നിവർ മുഖ്യാതിഥികളാകും. 17ന് സമാപനച്ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും.
ഹരിവരാസനം സദസ്സ് 16ന്
വെള്ളരിക്കുണ്ട്∙ താലൂക്ക് ആധ്യാത്മിക വേദിയുടെ നേതൃത്വത്തിൽ വരക്കാട് എൻഎസ്എസ് കരയോഗം വനിതാസമാജത്തിന്റെ സഹകരണത്തോടെ വൃശ്ചിക സംക്രമദിനമായ 16ന് ഹരിവരാസനം സദസ്സ് നടത്തും.
രാവിലെ 9ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം മുൻനമ്പി പ്രകാശൻ കുണ്ട്ലായർ ഉദ്ഘാടനം ചെയ്യും.
സഹസ്രനാമ പാരായണം, ഭൂതനാഥ ചരിത പാരായണം, സമൂഹ നാമജപം, ആധ്യാത്മിക പ്രഭാഷണം എന്നിവയാണ് പ്രധാന പരിപാടികൾ. ആധ്യാത്മികവേദി പ്രവർത്തകയോഗത്തിൽ പ്രസിഡന്റ് സതീശൻ കമ്പല്ലൂർ അധ്യക്ഷനായി.
ചിങ്ങനാപുരം മോഹനൻ, സുരേഷ്കുമാർ പുങ്ങംചാൽ, മോഹനൻ പുലിമട, സ്നേഹലത ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
പ്രസ് ഫോറം മാധ്യമ അവാർഡ് വിതരണം നാളെ
തൃക്കരിപ്പൂർ ∙ മലയാള മനോരമയുടെ ആദ്യകാല ലേഖകനും തൃക്കരിപ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ടി.വി.ചവിണിയന്റെ സ്മരണയ്ക്കും പ്രസ്ഫോറം മുൻ പ്രസിഡന്റും വിദ്യാഭ്യാസ പ്രവർത്തകനുമായ റിട്ട.പ്രധാന അധ്യാപകൻ കെ.കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്കും പ്രസ് ഫോറം ഏർപ്പെടുത്തിയ നാലാമത് മാധ്യമ അവാർഡുകൾ നാളെ വിതരണം ചെയ്യും.
അച്ചടി മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ടി.വി.ചവിണിയൻ പുരസ്കാരം മലയാള മനോരമ കാസർകോട് ബ്യൂറോയിലെ പി.ചന്ദ്രമോഹനനും കെ.കുഞ്ഞിക്കണ്ണൻ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം സീൽ ടിവിയിലെ ഷാജി കീഴറക്കുമാണ്. രാവിലെ 11നു തൃക്കരിപ്പൂർ വ്യാപാരി ഭവനിൽ നടത്തുന്ന ചടങ്ങിൽ എഴുത്തുകാരൻ ഡോ.അംബികാസുതൻ മാങ്ങാട് അവാർഡ് വിതരണം നിർവഹിക്കും.
ചെയർമാൻ രാഘവൻ മാണിയാട്ട് അധ്യക്ഷത വഹിക്കും.
എ.മുകുന്ദൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. പ്രസ് ഫോറം മുൻ പ്രസിഡന്റ് വി.ടി.ഷാഹുൽ ഹമീദ് അനുസ്മരണം എ.ജി.സി.ബഷീർ നിർവഹിക്കും.
വിവിധ മേഖലകളിലെ മികവിനു എ.ജി.ഷാക്കിർ, എം.പി.ബിജീഷ്, രജീഷ് കുളങ്ങര, പി.ശിൽപ എന്നിവരെ അനുമോദിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

