കഴക്കൂട്ടം ∙ കഴിഞ്ഞ പത്തുവർഷമായി യുഡിഎഫ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന തിരുവനന്തപുരം മെട്രോ പദ്ധതിയെ എതിർത്ത പിണറായി വിജയൻ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു രണ്ടു ദിവസം ഉള്ളപ്പോൾ ‘മെട്രോ മെട്രോ’ എന്നു പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കോർപറേഷൻ ഭരണത്തിനെതിരെ കെ.മുരളീധരൻ നയിക്കുന്ന ജനകീയ വിചാരണ യാത്രയുടെ കഴക്കൂട്ടം ബ്ലോക്കിലെ പര്യടന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ വിചാരണ യാത്രയുടെ എട്ടാം ദിവസത്തെ പര്യടനം കെപിസിസി ജനറൽ സെക്രട്ടറി എം.എ. വാഹിദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അണിയൂർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
ടി.ശരത്ചന്ദ്രപ്രസാദ്, കെ.എസ്. ശബരീനാഥൻ, ഡോ.എസ്.എസ്.ലാൽ, ഡി.സുദർശനൻ, കെ.എസ്.ഗോപകുമാർ, ആർ.ലക്ഷ്മി, കൈമനം പ്രഭാകരൻ, ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ , ജെ.എസ്.
അഖിൽ, അഭിലാഷ് ആർ നായർ, പി.സുബൈർ, ആർ.പുരുഷോത്തമൻ നായർ, നദീറ സുരേഷ്, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.ശ്രീകാര്യത്ത് നിന്ന് ആരംഭിച്ച പര്യടനം പള്ളിത്തുറയിൽ സമാപിച്ചു. സമാപന യോഗം കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.
വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

