വൈദ്യുതി മുടക്കം
ആലപ്പുഴ∙പാതിരപ്പള്ളി സെക്ഷനിൽ ഓമനപ്പുഴ ചർച്ച്, ഓമനപ്പുഴ റിസോർട്ട്, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
ആലപ്പുഴ∙ നോർത്ത് സെക്ഷന്റെ പരിധിയിൽ തോപ്പുവെളി ട്രാൻസ്ഫോമർ പരിധിയിൽ കേബിളിന്റെ ജോലികൾ നടക്കുന്നതിനാൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ∙കുഞ്ചൻ നമ്പ്യാർ സ്മാരകം, കട്ടക്കുഴി, പുത്തൻകുളം ടവർ, ഗവ. കോളജ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ കാപ്പിത്തോട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ചെങ്ങന്നൂർ ∙ കോടിയാട്ടുകര, മുണ്ടൻകാവ്, ഇൻഡസ്ട്രിയൽ ഏരിയ, മുതവഴി, വാഴയിൽ, പുത്തൻതെരുവ്, പട്ടന്താനം, വടശ്ശേരിക്കാവ് ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ആയില്യം പൂജ ഇന്ന്
മുണ്ടൻകാവ് ∙ വടശ്ശേരിക്കാവ് ക്ഷേത്രത്തിൽ ആയില്യം പൂജ ഇന്നു 11.30 ന് തന്ത്രി കണ്ഠര് മോഹനരുടെയും മേൽശാന്തി മധുസൂദനൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ നടക്കും.
ജോബ് ഫെയർ നടത്തും
തുറവൂർ∙ സെന്റ്.ജോസഫ്സ് ഐടിഐ, സ്റ്റേറ്റ് ഗ്ലോബൽ സർവീസസ്, എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയ എന്നിവയുടെ സഹകരണത്തോടെ വിദേശ ജോലിക്കായുള്ള ജോബ് ഫെയർ ‘ദിശ’ സംഘടിപ്പിക്കുന്നു.
15ന് രാവിലെ 9.30 മുതൽ സെന്റ് ജോസഫ്സ് ഐടിഐയിൽ നടത്തുന്ന ജോബ് ഫെയറിൽ ഇന്റർവ്യൂ നടത്തും. ഫോൺ:62824 75128, 97472 70626.
അപേക്ഷക്ഷണിച്ചു
.
ചേർത്തല∙ മർച്ചൻസ് അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്എസ്എൽഎസി, പ്ലസ്ടു അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അസോസിയേഷനിൽ നിന്ന് നൽകുന്ന ചികിത്സാ സഹായത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്. വിവരങ്ങൾക്ക്: 82816 68952.
പഠന ക്ലാസ് ഇന്ന്
കായംകുളം∙ കീരിക്കാട് തെക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന മൂലേശേരിൽ മഹാദേവ ക്ഷേത്ര ഉപദേശക സമിതി സംഘടിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ പഠന ക്ലാസ് ഇന്നു രാവിലെ 6ന് ഉപദേശക സമിതി ഓഫിസിൽ വിനോദ് കുമാർ വാരണപ്പള്ളിൽ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് വി.എം.അമ്പിളിമോൻ രശ്മീശ്വരം അധ്യക്ഷത വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

