കോഴിക്കോട് ജില്ലയിലെ മാത്തോട്ടം അങ്ങാടിക്ക് സമീപമുള്ള രവി ഓയിൽ മില്ലിൽ ഉണ്ടായ തീപിടിത്തം ആശങ്ക പരത്തി. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം സംഭവിച്ചത്.
വെളിച്ചെണ്ണ ഉൽപാദനത്തിനായി ഉണക്കാനായി സൂക്ഷിച്ചിരുന്ന കൊപ്രയിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത്. ജനവാസ മേഖലയോട് ചേർന്നുള്ളതും ഒട്ടനവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്താണ് ഈ സംഭവം.
മില്ലിന് തൊട്ടുപിറകിലായി നിരവധി വീടുകളും പ്രവർത്തിക്കുന്നുണ്ട്. എങ്കിലും, പകൽ സമയമായതിനാലും നാട്ടുകാർ സമയോചിതമായി വിവരമറിയിച്ചതിനാലും മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേന അതിവേഗം സ്ഥലത്തെത്തിയത് വലിയൊരു ദുരന്തം ഒഴിവാക്കി.
മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ടി.റഫീഖ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.കെ.സിധീഷ്, അനുരൂപ് ചിദംബരൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് തീ പൂർണമായി അണച്ചു. സംഭവസ്ഥലത്ത് എത്തിയ ജില്ലാ ഫയർ ഓഫിസർ ജോസഫ് ജോസഫ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.
കൂടാതെ, നിലയത്തിലെ ഉദ്യോഗസ്ഥരായ അബ്ദുൽ സലാം, അനീഷ്, മനുപ്രസാദ്, ലിജു, മിഥുൻ, അനുപ് കുമാർ, മുഹമ്മദ് ഹാരിസ്, സി കെ അശ്വിനി, ഹോം ഗാർഡുമാരായ കൃഷ്ണകുമാർ, അനൂപ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

