എടത്വ ∙ പാരേത്തോട് വട്ടടി റോഡിൽ 12-ാം വാർഡിൽ ചീരംകുന്നേൽ പടിക്കു സമീപത്തെ കലുങ്കിന്റെ തിട്ടയിടിഞ്ഞ് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്നു പരാതി. ചൂട്ടു മാലി പാടശേഖരത്തേക്ക് വെള്ളം കയറ്റുന്നതിനുള്ള പ്രധാന കലുങ്കാണിത്.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിലുള്ളതാണ് പ്രദേശം.
നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുൻപ് വീതികുറഞ്ഞ പാലം നിർമിച്ചത്.
പ്രധാനമന്ത്രി സഡക് യോജന ഗ്രാമീൺ പദ്ധതി പ്രകാരം റോഡിന്റെ നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു. കലുങ്കിന്റെ ഒരു ഭാഗം ഇപ്പോൾ പൂർണമായും തകർന്ന നിലയിലാണ്.തലവടി തെക്കേക്കരയിലുള്ളവർക്കു നിരണം, മാവേലിക്കര, ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്തു നിന്ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയും, ആലപ്പുഴ, എടത്വ എന്നിവിടങ്ങളിലേക്കും പോകുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ചുട്ടുമാലി പാടശേഖര സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ജോൺസൺ വി ഇടിക്കുള ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

