കറുകച്ചാൽ ∙ ‘സ്ഥലം മാറി’ എത്തിയ ടില്ലർ മെഷീൻ 6 വർഷമായി സ്വസ്ഥമായി കറുകച്ചാൽ കൃഷിഭവനിൽ ഇരിപ്പുണ്ട്. കർഷകർക്ക് നിലം ഒരുക്കാനായി കൃഷിഭവനിൽ 6 വർഷം മുൻപ് കൊണ്ടുവന്ന ടില്ലറാണ് കൃഷിഭവനിൽ ഉപയോഗമില്ലാതെ ഇരിക്കുന്നത്.
സ്ഥല സൗകര്യം പരിമിതമായ മിനി സിവിൽ സ്റ്റേഷനിൽ ടില്ലർ മെഷീൻ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കർമസേനയ്ക്കു വേണ്ടി 2019ലാണ് ടില്ലർ കൃഷിഭവനിൽ എത്തിച്ചത്.
നിലം ഒരുക്കാനും കുഴി കുത്താനുമുള്ള ടില്ലർ വേരുകളുള്ള സ്ഥലങ്ങളിൽ പ്രവർത്തിപ്പിക്കാൻ കഴിയില്ല.
വയലുകളിൽ ഉപയോഗിക്കുന്ന ടില്ലറാണ് ഇവിടെ കൊണ്ടുവന്നത്. ഇത് സാധാരണ സ്ഥലത്ത് ഉപയോഗിക്കുമ്പോൾ പ്രവർത്തനരഹിതമാകും.
യന്ത്രം തിരികെ കൊണ്ടുപോകുന്നതിനായി കൃഷിഭവൻ അധികൃതർ നിരവധി തവണ കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആഴ്ചയിൽ 3 ദിവസം ടില്ലർ കൃഷിഭവൻ മുറ്റം വഴി ഓടിച്ച് പ്രവർത്തന സജ്ജമാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. കൃത്യമായി സർവീസിങ് നടത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

