ചെറുതോണി∙ ലോവർ പെരിയാറിൽ വൈദ്യുതി വകുപ്പിന്റെ ലക്ഷങ്ങൾ വിലയുള്ള ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. അണക്കെട്ടു നിർമാണത്തിനു വന്ന ജീവനക്കാർക്കു താമസിക്കുന്നതിനു 1980 കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളാണ് അധികൃതരുടെ അവഗണനമൂലം നശിക്കുന്നത്. കരിങ്കല്ലും സിമന്റും ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേൽക്കൂര തീർത്ത നിലയിലാണ്.
ഒരു കുടുംബത്തിനു താമസിക്കാവുന്ന രീതിയിൽ പണി തീർത്തതാണ് ഓരോ ക്വാർട്ടേഴ്സും. വാടകയ്ക്കു കൊടുത്താൽ മാത്രം നല്ല വരുമാനം കിട്ടുമായിരുന്ന കെട്ടിടങ്ങളാണ് ഇവയെല്ലാം.
അറ്റകുറ്റപ്പണികൾ നടത്താതെ കാലങ്ങളായി കാടുകയറി നശിച്ചു കിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ചു ടൂറിസത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു.
പാംബ്ലയിലാണ് ഇത്തരത്തിൽ ഏറെ കെട്ടിടങ്ങൾ നശിച്ചുകിടക്കുന്നത്. തട്ടേക്കണ്ണി, കുടക്കല്ല്, ആഡിറ്റ് വൺ ഉൾപ്പെടെ ടൂറിസത്തിനു ഒട്ടേറെ സാധ്യതകളുള്ള മറ്റ് മേഖലകളിലും ഇത്തരം ക്വാർട്ടേഴ്സുകളുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഊർജം പകരാൻ ക്വാർട്ടേഴ്സുകൾ നവീകരിച്ച് വിനോദസഞ്ചാര വകുപ്പിനു കൈമാറണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

