കോട്ടയം ∙ സംസ്ഥാനാന്തര സർവീസ് നടത്തുന്ന സ്വകാര്യ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി പൊലീസും മോട്ടർ വാഹന വകുപ്പും. ജില്ലയിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് പരിശോധന കർശനമാക്കിയത്. സംസ്ഥാനത്തും പുറത്തും റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ റോഡ് ടാക്സ്, ഇൻഷുറൻസ്, ബസിന്റെ ഫിറ്റ്നസ്, ഡ്രൈവർമാരും മറ്റു ജോലിക്കാരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.
ദീർഘദൂര യാത്രകളിൽ ഉറങ്ങാതിരിക്കുന്നതിനു ചില ഡ്രൈവർമാർ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാറുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. റോഡ് ടാക്സ് അടയ്ക്കാത്തതിന് ഇതുവരെ 2 സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്കെതിരെ പിഴ ചുമത്തി. മദ്യപിച്ച് വാഹനമോടിച്ച ഒരു ഡ്രൈവർക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

