മന്ദിരം ∙ കോടികൾ ചെലവഴിച്ചു സംസ്ഥാന പാത നവീകരിച്ചിട്ടും വഴിവിളക്കുകൾ സ്ഥാപിക്കാതെ കെഎസ്ടിപിയും കരാർ കമ്പനിയും. പുനലൂർ–മൂവാറ്റുപുഴ പാതയിൽ കുത്തുകല്ലുങ്കൽപടി–മന്ദിരം വരെയാണ് വെളിച്ചമില്ലാത്തത്.
കാൽനട യാത്രക്കാർ ഇരുളിൽ തപ്പിത്തടയുകയാണ്. കോന്നി–പ്ലാച്ചേരി പാത നവീകരിച്ചപ്പോൾ കുത്തുകല്ലുങ്കൽപടി–മന്ദിരം വരെയുള്ള വളവുകൾ ഒഴിവാക്കി പുതിയ പാത നിർമിച്ചിരുന്നു.
ഒരു കിലോമീറ്ററിലധികം ദൂരത്താണ് പുതിയ പാത യാഥാർഥ്യമായത്. ഇതോടെ വഴിവിളക്കുകൾ പഴയ പാതയിൽ മാത്രമായി.
ഇവിടെ വൈദ്യുതി തൂണുകൾ നാട്ടി വഴിവിളക്കുകൾക്കായി ലൈൻ വലിച്ചിട്ടില്ല.
മറ്റു സ്ഥലങ്ങളിൽ കെഎസ്ടിപി സ്ഥാപിച്ചതുപോലെ വിളക്കുകാലുകൾ നാട്ടി വെളിച്ചവും ക്രമീകരിച്ചിട്ടില്ല. സന്ധ്യക്കു ശേഷം ഇരുളിലാണ്ടു കിടക്കുകയാണിവിടം.
വിജനവുമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള വെളിച്ചം മാത്രമാണുള്ളത്.
ഇരുളിൽ തെരുവുനായ്ക്കൾ ചാടി വീണാലും അറിയാനാകില്ല. ശബരിമല തീർഥാടനത്തിനു നട തുറക്കാൻ 6 ദിവസമാണു ബാക്കി.
കാൽനടയായി ഇതുവഴി തീർഥാടകർ എത്താറുണ്ട്. അവർ വെളിച്ചമില്ലാതെ കഷ്ടപ്പെടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

