കൊച്ചി∙ വീടു നിർമിക്കാനും ഉള്ളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാനും വേണ്ടതെല്ലാം ഒന്നിച്ച് അണിനിരത്തിയ വനിത വീട് പ്രദർശനത്തിന് തിരക്കേറുന്നു. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും ചേർന്നു നടത്തുന്ന പ്രദർശനത്തിൽ ഡെൻവുഡ് ആണ് സഹപ്രായോജകർ.
രാജ്യാന്തര ബ്രാൻഡുകളുടെ ഉൾപ്പെടെ നൂറോളം സ്റ്റാളുകൾ പ്രദർശനത്തിനുണ്ട്.
രാജ്യാന്തര ഫർണിച്ചർ ബ്രാൻഡ് ഐകിയയുടെ സ്റ്റാളിലെത്തിയാൽ ഏറ്റവും കുറഞ്ഞ ചെലവിലും മികച്ച നിലവാരത്തിലും വീടിന്റെയും ഓഫിസിന്റെയും ഇന്റീരിയർ ഡിസൈൻ തയാറാക്കുന്ന സേവനം ലഭിക്കും.ദൃശ്യശ്രാവ്യ മികവോടുകൂടിയ ഹോം തിയറ്ററിന്റെ പ്രകടനം നേരിട്ടു വിലയിരുത്താനുള്ള അവസരമാണ് എപ്സൺ സ്റ്റാളിൽ.
സബ്സിഡിയോടെ സോളർ പവർ പ്ലാന്റ് സ്ഥാപിക്കാൻ വേണ്ട സേവനങ്ങൾ ലൂമിനസ് സ്റ്റാളിൽ ലഭിക്കും.
വെള്ളം വീണാലും കേടാകാത്ത ഗ്ലാസ് റോക്ക് ജിപ്സം ബോർഡ് ആണ് സെന്റ് ഗോബെയ്ൻ സ്റ്റാളിലെ പ്രധാന ആകർഷണം. എക്സെൽ, സാൻ ഹോംസ്, ലെംപയർ, കാറ്റിക് ഡിസൈൻ, അർക്കേഡിയോ ഹോംസ്, ആക്ടീവ് ഡിസൈൻ, കെന്നിത്ത് ലിവ് സ്പേസ്, കാൾസ് കിച്ചൺ, അലങ്കാർ ഫർണിഷിങ്സ്, ഭവനം സ്റ്റാളുകളിൽ വീടിന്റെ ഇന്റീരിയർ സംബന്ധിച്ച സേവനങ്ങൾ ലഭിക്കും.
കൊതുകുവല വാതിലിന്റെ പുതിയ മോഡലുകൾ നെറ്റ് പ്രൂഫിങ്സ് കേരള സ്റ്റാളിൽ പരിചയപ്പെടാം. മനോരമ ബുക്സ്റ്റാളിൽ വീട് മാസികയുടെ വരിക്കാരാവാം. 6 മാസത്തേക്ക് 350 രൂപയാണ് നിരക്ക്.
ഒരു വർഷത്തേക്ക് 650 രൂപയും. വാർഷിക വരിക്കാരാകുന്നവർക്ക് സമ്മാനങ്ങളുമുണ്ട്.
മറൈൻ ഡ്രൈവിൽ നടക്കുന്ന പ്രദർശനത്തിന് പ്രവേശനം സൗജന്യം. നാളെ സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

