കുളത്തുമൺ ∙ പ്രദേശത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. താമരപ്പള്ളി തോട്ടത്തിനോടു ചേർന്ന് പുതുപ്പറമ്പിൽ സാംകുട്ടിയുടെ കൃഷിഭൂമിയിൽ കയറിയ കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. നാലുവശവും വേലികെട്ടിയ പറമ്പിൽ കയ്യാലകളും മറ്റും തകർത്താണ് കഴിഞ്ഞ രാത്രിയിൽ 3 ആനകൾ കയറിയത്.
മൂന്നുവർഷം പ്രായമായ റബർ തൈകൾ നശിപ്പിച്ച് കുലച്ച വാഴയും കപ്പയും ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു. ഇതോടെ ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണ് സാംകുട്ടിക്ക് ഉണ്ടായിട്ടുള്ളത്.
കുളത്തുമണ്ണിലെ ജനവാസ മേഖലകൾ വരെ കടന്നുവന്നു നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പലതവണ കാട്ടിലേക്ക് തുരത്തിയോടിച്ചിട്ടും ദിവസങ്ങൾ കഴിയുമ്പോൾ ഇവ വീണ്ടും നാട്ടിലിറങ്ങുന്ന അവസ്ഥയാണ്.
പ്രവാസിയായ സാംകുട്ടി നാട്ടിലെത്തി കൃഷിയോടുള്ള താൽപര്യം മൂലം കുളത്തുമൺ മേഖലയിൽ ഭൂമി വാങ്ങി ലക്ഷക്കണക്കിനു രൂപ മുടക്കി മികച്ച രീതിയിൽ നെൽക്കൃഷി ഉൾപ്പെടെയുള്ളവ ചെയ്യുകയാണ്. അരുവാപ്പുലം പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് പലതവണ നേടിയിട്ടുള്ള കൃഷിക്കാരനാണ്. എന്നാൽ, വന്യമൃഗ ശല്യം മൂലം കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കൃഷി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. പല കർഷകരും ഇതേ അവസ്ഥയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

