കട്ടപ്പന∙ ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയം എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായിട്ട് സ്റ്റേഡിയം നിർമിച്ചത്.
ഒരുകോടി രൂപ ചെലവഴിച്ചാണ് നിർമാണം നടത്തിയത്. അതിൽ 50 ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ ഫണ്ടും 50 ലക്ഷം രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടുമാണ്.
വനിതാ വികസന കോർപറേഷന്റെ വായ്പ മേളയുടെ ഉദ്ഘാടനവും യോഗത്തിൽ എം.എം മണി എംഎൽഎ നിർവഹിച്ചു.
വായ്പാ പദ്ധതിയുടെ ഭാഗമായി 1.73 കോടി രൂപയുടെ ചെക്ക് ഇരട്ടയാർ പഞ്ചായത്ത് സിഡിഎസ് ചെയർപഴ്സൻ സനില ഷാജിക്ക് എംഎൽഎ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, ഇരട്ടയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ലാലിച്ചൻ വെള്ളക്കട, ജിൻസൻ വർക്കി, ജെയ്നമ്മ ബേബി, മിനി സുകുമാരൻ, ജിഷാ ഷാജി, ജോസുകുട്ടി അരീപ്പറമ്പിൽ, സോണിയ മാത്യു, ജോസുകുട്ടി കണ്ണമുണ്ടയിൽ, വനിത വികസന കോർപറേഷൻ ബോർഡ് ഡയറക്ടർ ഷൈല സുരേന്ദ്രൻ, റിൻസ് ചാക്കോ, ഷൈൻ ജോസഫ്, കെ.ജി.വാസുദേവൻ നായർ, ടി.കെ.രാജേഷ്, രതീഷ് വരകുമല, ഡൊമിനിക് സ്കറിയ, പി.ബി.ഷാജി, പഞ്ചായത്ത് സെക്രട്ടറി ബി.ധനേഷ് എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

