കോലഞ്ചേരി ∙ മഴുവന്നൂർ പഞ്ചായത്ത് തട്ടാംമുകൾ വാർഡിലെ ഹൈ ലവൽ കനാൽ നീർപ്പാലത്തിനു സമീപം 220കെവി വൈദ്യുത കമ്പി വീടിനു മുകളിലേക്കു വീണു. 2 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 3 അംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. 10ൽ പരം വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്കു കേടു പറ്റി.
എക്സ്ട്രാ ഹൈടെൻഷൻ കമ്പിയാണു ക്ലാംപ് അടർന്ന് പൊല്ലക്കാട്ടിൽ ബാബുവിന്റെ വീടിന്റെ വാർക്കയ്ക്കു മുകളിലേക്കു വീണത്.
വീട്ടിലെ വയറിങ്ങും ഫാനുകൾ, വാഷിങ് മെഷീൻ, ടിവി, മോട്ടർ, ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെ ഉപകരണങ്ങൾ പൂർണമായി കത്തി നശിച്ചു. സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ചു.
മുറിയിലുണ്ടായിരുന്ന ബാബുവിന്റെ മകളുടെ 52 ദിവസം മാത്രം പ്രായമുള്ള കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.തോമസ് കൊല്ലംപടിക്കലിന്റെ മോട്ടർ, ടിവി എന്നിവ ഉൾപ്പെടെ വീട്ടുപകരണങ്ങൾ കത്തി നശിച്ചു. കടവിൽ ടിന്റോ, പാലത്തിങ്കൽ ഗോപാലൻ എന്നിവരുടെ ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടു പറ്റി. ഇൗ ഭാഗത്ത് മുൻപും 220കെവി വൈദ്യുതി കമ്പി പൊട്ടി വീണ് അപകടമുണ്ടായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

