അരുവാപ്പുലം ∙ മുതുപേഴുങ്കൽ പള്ളിപ്പടി ജംക്ഷനിലുള്ള കലുങ്കിനു കൈവരിയില്ലാത്തത് അപകടസാധ്യത ക്ഷണിച്ചു വരുത്തുന്നു. അയന്തിയിൽ – പള്ളിപ്പടി റോഡ് വകയാർ – അതിരുങ്കൽ റോഡുമായി ചേരുന്ന പള്ളിപ്പടി ജംക്ഷനിലെ കലുങ്കാണ് കൈവരികൾ തകർന്ന് അപകടാവസ്ഥയിലായിരിക്കുന്നത്. ബസ് യാത്രക്കാരും സ്കൂൾ കുട്ടികളുമടക്കം ഒട്ടേറെപ്പേർ ഉപയോഗിക്കുന്ന കാത്തിരിപ്പു കേന്ദ്രത്തോടു ചേർന്നാണ് കലുങ്കുള്ളത്.
മുൻപുണ്ടായിരുന്ന സംരക്ഷണഭിത്തി കാലക്രമേണ തകർന്നതോടെ ഇരുചക്ര വാഹനങ്ങളും കാൽനടക്കാരും തോട്ടിൽ വീഴാവുന്ന അവസ്ഥയിലാണ്.
തോടിന് ഈ ഭാഗത്ത് നല്ല ആഴവും മിക്കപ്പോഴും വെള്ളവുമുണ്ട്. കൊട്ടാരത്തറ, അയന്തിയിൽ, പനച്ചിക്കാല മുരുപ്പ് പ്രദേശവാസികൾ പ്രധാനമായും എത്തിച്ചേരുന്ന ജംക്ഷനിലാണ് കലുങ്ക് സ്ഥിതിചെയ്യുന്നത്.
അതിനാൽ അടിയന്തരമായി കലുങ്കിന് കൈവരികൾ നിർമിച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

