പഴയങ്ങാടി∙ കൊട്ടില ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം. കിണർ നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകി ഏഴോം കൊട്ടിലയിലെ കെ.വി.സുരേഷും സഹോദരിമാരായ കെ.വി.ഉഷ, കെ.വി.നിഷ എന്നിവർ മാതൃകയായി.
സ്കൂൾ ഗ്രൗണ്ടിന് സമീപത്തായാണ് സ്ഥലം നൽകിയത്. കഴിഞ്ഞ അധ്യായന വർഷമാണ് സ്കൂളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കിണർ നിർമിക്കാൻ ജില്ലാപഞ്ചായത്ത് തീരുമാനിച്ചത്. സ്ഥലത്തെ ജലലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷമാണ് സ്കൂളിലെ എസ് എംസി കമ്മിറ്റി അംഗം കൂടിയായ സുരേഷ് ഭൂമി നൽകാൻ മുന്നോട്ടുവന്നത്.
സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരിക്ക് ഭൂമിയുടെ രേഖ കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാപഞ്ചായത്തംഗം സി.പി.ഷിജു, കെ.മനോഹരൻ, പഞ്ചായത്തംഗം കെ.വി.രാജൻ, അധ്യാപക, രക്ഷാകർതൃസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് തുക ചെലവഴിച്ചാണ് കിണർ നിർമിക്കുക. നിലവിൽ സ്കൂളിൽ നിന്ന് അകലെയുള്ള കിണറ്റിൽ നിന്നാണ് സ്കൂളിലേക്ക് വെള്ളം എത്തിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

