അരുണാപുരം ∙ കവലയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം മാണി സി.കാപ്പൻ എംഎൽഎ നിർവഹിച്ചു. പാലാ രൂപതാ വികാരി ജനറൽ മോൺ.
ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ ജിമ്മി ജോസഫ്, ഫാ. സാൽവിൻ കാപ്പിലിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് മിനി മാസ്റ്റ് ലൈറ്റിനുള്ള തുക അനുവദിച്ചത്.
മുത്തോലി ∙ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 25 ജംക്ഷനുകളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ ഇന്നു രാവിലെ 9 മുതൽ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ സ്വിച്ച് ഓൺ ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി.മീനാഭവൻ അധ്യക്ഷത വഹിക്കും.
കടപ്പാട്ടൂർ ക്ഷേത്രം, ഇടത്തേട്ട്കാവ്, തെക്കുംമുറി പൂവത്തിനാടി പാലം, മലേക്കാവ് ക്ഷേത്രം, കുരുംബക്കാവ് ചെമ്പനാനിക്കൽ ഭാഗം, കൊമ്പനാൽ, മുത്തോലി പിഎച്ച്സി, പന്തത്തല റേഷൻകട, കടപ്പാട്ടൂർ ചിറകാട്ട്, ബ്രില്യന്റ്, പുലിയന്നൂർ വില്ലേജ് ഓഫിസ്, സെന്റ് ജോസഫ് സ്കൂൾ, കോഴിമലക്കുന്ന്, പാളയം പള്ളി, പുലിയന്നൂർ എസ്എൻഡിപി, വെള്ളിയേപ്പള്ളി പന്തലാനി ഭാഗം, മുത്തോലി കടവ്, തെക്കുംമുറി, മുത്തോലി പാലം, പടിഞ്ഞാറ്റിൻകര, മുത്തോലി കവല, പന്തത്തല, പുളിക്കപ്പാലം, മുത്തോലി ആശ്രമം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഭരണങ്ങാനം ∙ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിൽ സ്ഥാപിച്ച 22 മിനി മാസ്റ്റ് ലൈറ്റുകൾ ഇന്നും നാളെയുമായി ഉദ്ഘാടനം ചെയ്യും. പ്രവിത്താനം പള്ളിക്ക് സമീപം, ചൂണ്ടച്ചേരി കുളം, കയ്യൂർ അരങ്ങാപ്പാറ, അളനാട് ഹെൽത്ത് സെന്റർ, ഉള്ളനാട് തിരുനക്കര, ഭരണങ്ങാനം പള്ളിക്ക് മുൻവശം, ഉള്ളനാട് പിഎച്ച്സി, നടുവിലേക്കുറ്റ് പാലം, പിഴക്, മേരിലാൻഡ് സ്കൂൾ, കടനാട് എൽപി സ്കൂൾ, വാളികുളം, കാവുംകണ്ടം, ഇടനാട്, ചെറുകര, പുത്തൻവീട് ചിറ്റാർ, പയപ്പാർ ആർപിഎസ്, കാവുംകുഴി പാലം, പയപ്പാർ ടേക്ക് എ ബ്രേക്ക്, ഇടമറ്റം ഓശാന മൗണ്ട്, പൈക ഇലക്ട്രിസിറ്റി ഓഫിസിന് മുൻവശം, എൽഐസി വിളക്കുമാടം, പൈക നടുത്തൊട്ടിയിൽ ബിൽഡിങ്ങിന് സമീപം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

