തൃശൂർ ജില്ലയിലെ മതിലകം പുതിയ കാവിൽ ‘എസ്.ആര്.ഗോള്‍ഡ്’ എന്ന പേരിൽ പുതിയ ജ്വല്ലറി ആരംഭിക്കാമെന്ന് വിശ്വസിപ്പിച്ച് വൻ തുക തട്ടിയെടുത്ത കേസിൽ ദമ്പതികളെ പോലീസ് പിടികൂടി. പാപ്പിനിവട്ടം സ്വദേശിയായ സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെ പൊന്നാനിയിൽ നിന്നാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് കോടി രൂപ നിക്ഷേപിച്ചാൽ ജ്വല്ലറിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പാലക്കാട് കുഴൽമന്ദം സ്വദേശിയിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. 2025 ജൂൺ മാസത്തിന് ശേഷം വിവിധ ഘട്ടങ്ങളിലായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി 56 ലക്ഷം രൂപ മാറ്റിയെടുത്തു.
ഇതിനു പുറമെ 31 ലക്ഷം രൂപ നേരിട്ട് പണമായി വാങ്ങിയുമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. പരാതിക്കാരൻ ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ തെളിവെടുപ്പുകൾക്കും പരിശോധനകൾക്കും ഒടുവിലാണ് പ്രതികൾ പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

